തൊടുപുഴ: നിയമസഭാ തെരഞ്ഞടുപ്പിൽ മന്ത്രി എംഎം മണി ഉടുമ്പൻചോലയിൽ നിന്നു ജയിച്ചാൽ തല മുണ്ഡനം ചെയ്യുമെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി അഡ്വ. ഇഎം ആഗസ്തി. ചാനൽ സർവെകൾ പെയ്ഡ് സർവെകളാണെന്നും ഇതിൽ വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു.

എംഎം മണി ഉടുമ്പൻചോലയിൽ ജയിച്ചാൽ താൻ തലമുണ്ഡനം ചെയ്യും, മറിച്ചായാൽ ചാനൽ മേധാവി തലമുണ്ഡനം ചെയ്യുമോയെന്നും അദ്ദേഹം ചോദിച്ചു. ലോക്സഭാ തെരഞ്ഞടുപ്പ് കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ചാനലുകളെ വിലയ്ക്കെടുത്തതുപോലെയാണ് ഇപ്പോൾ കേരളത്തിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.