തിരുവനന്തപുരം: കെബി ഗണേശ് കുമാറിനും ഷിബു ബേബി ജോണിനും മാത്രമല്ല പാലക്കാട് എൻഡിഎ സ്ഥാനാർത്ഥിയായ മെട്രോമാൻ ഇ.ശ്രീധരനും മോഹൻലാലിന്റെ വിജയാശംസകൾ. വികസനത്തിന്റെ പുതിയ പാതകളിലൂടെ നാടിനെ നയിക്കാൻ അദ്ദേഹത്തിന്റെ സേവനങ്ങൾ ഇനിയും നമ്മുക്ക് ആവശ്യമുണ്ടെന്ന് വീഡിയോ സന്ദേശത്തിൽ മോഹൻ ലാൽ.

മോഹൻലാലിന്റെ വാക്കുകളുടെ പൂർണരൂപം-

ഓരോ ഭാരതീയരും അഭിമാനിക്കാൻ നമ്മുക്ക് ഓരോ വ്യക്തിത്വമുണ്ട്, ഇ. ശ്രീധരൻ സർ. കൊടുങ്കാറ്റിൽ തകർന്ന പാമ്പൻ പാലം 46 ദിവസങ്ങൾ കൊണ്ട് പുനർനിർമ്മിച്ച ഇച്ഛാശക്തിയുടെ ഉടമ. അസാധ്യമെന്ന് ലോകം കരുതിയ കൊങ്കൺ റെയിൽവേ കരിങ്കൽ തുരങ്കങ്ങളിലൂടെ യാഥാർഥ്യമാക്കിയ ധീക്ഷണശാലി.

ഡൽഹിയും കൊച്ചിയും അടക്കമുള്ള ഇന്ത്യയുടെ പ്രധാന നഗരങ്ങളിൽ മെട്രോ റെയിൽ നിർമ്മാണത്തിന് നേതൃത്വം കൊടുത്ത ധീരനായ രാഷ്ട്രശിൽപി. ഏൽപ്പിച്ച ജോലി സമയത്തിനു മുൻപേ പൂർത്തിയാക്കി ബാക്ക വന്ന തുക സർക്കാരിനെ ഏൽപ്പിക്കുന്ന കറകളഞ്ഞ വ്യക്തിത്വം. ഭാരതം പത്മവിഭൂഷൺ നൽകി ആദരിച്ച നമ്മുടെ സ്വന്തം മെട്രോമാൻ ശ്രീ.ഇ.ശ്രീധരൻ സർ.

വികസനത്തിന്റെ പുതിയ പാതകളിലൂടെ നാടിനെ നയിക്കാൻ അദ്ദേഹത്തിന്റെ സേവനങ്ങൾ ഇനിയും നമ്മുക്ക് ആവശ്യമുണ്ട്. ശ്രീധരൻ സാറിന്റെ എന്റെ എല്ലാ വിജയ ആശംസകളും