കൊച്ചി: കഴിഞ്ഞ രാത്രിവരെ കൊച്ചിയിൽ സജീവമായി തുടർന്ന മുൻ മന്ത്രി വിജിയലൻസ് അറസ്റ്റ് മണത്തറിഞ്ഞതോടെ അവശതയിലേക്ക് നീങ്ങിയിട്ടും ഫലമുണ്ടായില്ല. വിജിലൻസ് അറസ്റ്റ് മനസിലാക്കിയ ഇബ്രാഹീംകുട്ടി ഇന്നലെ രാത്രിയോടെ തന്നെ വീട്ടൽ നിന്ന് മാറി എന്ന വിവരവും പുറത്തുവരുന്നത്. രാവിലെ വീട്ടിലേക്ക് എത്തിയത് വിജിലൻസ് ഡി.വൈ.എസ്‌പി അടങ്ങിയ പത്തംഗ സംഘമായിരുന്നു.

എന്നാൽ വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും അദ്ദേഹത്തിനെ കാണാൻഡ കഴിഞ്ഞിരുന്നില്ല.ശാരീരിക ബുദ്ധിമുട്ടിനെ തുടർന്ന് അദ്ദേഹത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നാണ് വിജിലൻസിനോട് അദ്ദേഹത്തിന്റെ ഭാര്യയും പ്രതികരിച്ചത്. ഇതോടെ വിജിലൻസലിന്റെ മറ്റൊരു സംഘം ആശുപത്രിയിലേക്കും. പുറപ്പെട്ടുയ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ പോലെയായിരുന്നു ഇബ്രാഹീം കുഞ്ഞിന്റെ തടിതപ്പൽ. പിന്നെ ആശുപത്രിയിൽ എത്തി അറസ്റ്റും.

രാത്രിയിൽ പതിവ് ചെക്കപ്പിനെന്ന് പറഞ്ഞ് കൊച്ചിയിലെ ലേക്ക്ഷോർ ആശുപത്രിയിലെത്തിയ മുന്മന്ത്രി അറസ്്റ്റ് മണത്തതോടെ അഡ്‌മിറ്റ് ആകുകയായിരുന്നു. ഇബ്രാഹീംകുഞ്ഞിനെ ആശുപത്രിയിൽ നിന്ന് അറസ്റ്റ് ചെയ്യ്നാണ് വിജിലൻസ് ശ്രമം. എന്നാൽ വിജിലൻസ് സംഘത്തിനോട് ലേക്ക്ഷോറിലെ ഡോക്ടർമാരുടെ പ്രതികരണം അദ്ദേഹത്തിനെ ഐ.സി.യുവിലേക്ക് മാറ്റണം എന്നതായിരുന്നു. ഇതിനിടെയാണ് അറസ്റ്റ്.

വിജിലൻസ് സംഘം വീട്ടിൽ പരിശോധന നടത്തിയെങ്കിലും മന്ത്രി വീട്ടിൽ ഉണ്ടായിരുന്നില്ല. ശാരീരിക അവശതകളെ തുടര്ന്ന് അദ്ദേഹം ആശുപത്രിയിലാണെന്നാണ് കുടുംബം വിജിലൻസ് ഉദ്യോഗസ്ഥരോട് പ്രതികരിച്ചത്. കൊച്ചിയിലെ ലേക്ക്‌ഷോർ ആുപത്രയിലാണ് ചികിത്സയിലുള്ളതെന്ന് ഭാര്യ പ്രതികരിച്ചത്. ഈ വിവരം ലേക്ക് ഷോർ ആശുപത്രിയും സ്ഥിരികരിച്ചു. ഇതോടെയാണ് വിജിലൻസ് അങ്ങോട്ടെത്തിയത്.

സംശയത്തിന് ഇടനൽകാതെ ആരേയും അറിയിക്കാതെയായിരുന്നു വിജിലൻസ് പരിശോധന നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ രഹസ്യവിവരം ചോർന്നതാണ് മന്ത്രിക്ക് വീട്ടിൽ നിന്ന് രക്ഷപ്പെടാൻ സഹായകരമായത്. ഇബ്രാഹിംകുഞ്ഞ് ഇന്നലെ രാത്രിയാണ് ആശുപത്രിയിൽ ചികിൽസ തേടി പോയതെന്നാണ് സൂചന. ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യാനായിരുന്നു വിജിലൻസ് പദ്ധതി. അതിന് വേണ്ടിയാണ് വിജിലൻസ് രാവിലെ എത്തിയത്. ആശുപത്രിയിൽ ചികിൽസയിലാണ് നേതാവെന്ന വാക്കുകൾ കേട്ട് വിജിലൻസും ഞെട്ടി. നീക്കം ചോർന്നുവെന്ന വിലയിരുത്തലും ഇതോടെ സജീവമാകുകയാണ്. സ്വർണക്കടത്ത് കേസിൽ കസ്്റ്റംസ് അറസ്റ്റിനെ അതിജീവിക്കാൻ ശിവശങ്കർ നടത്തിയ നാടകത്തെ വെല്ലുന്ന തിരക്കഥയാണ് വിജിലൻസ് അറസ്റ്റ് ഭയന്ന് ഇബ്രാഹിം കുഞ്ഞ് ഒരുക്കിയിരുന്നത്. ഇത് പൊളിച്ചാണ് ആശുപത്രിയിലെ അറസ്റ്റ്.

ജൂവലറി തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എംഎൽഎ കമറുദ്ദീനെ അറസ്റ്റ് ചെയ്ത ജയിലിൽ അടച്ചിരുന്നു. അഴിക്കോട് എംഎൽഎ കെ എം ഷാജിക്കെതിരേയും അന്വേഷണങ്ങൾ നടക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഇബ്രാഹിംകുഞ്ഞിനെതിരേയും നടപടികളുമായി വിജിലൻസ് മുന്നോട്ട് പോകുന്നത്. നേരത്തെ പാലാരിവട്ടം അഴിമതി കേസിൽ ഇബ്രാഹിംകുഞ്ഞിനെ പ്രതിചേർത്തിരുന്നു.