കോട്ടയം: കെ.എം.മാണിയെ ചതിച്ചവർക്കുള്ള മറുപടി തിരഞ്ഞെടുപ്പിൽ ലഭിക്കുമെന്നു കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ.മാണി എംപി. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രണ്ടില വാടിക്കരിയുമെന്നാണു പി.ജെ.ജോസഫ് പറഞ്ഞത്. എന്നിട്ടു അതേ രണ്ടില ചിഹ്നം ലഭിക്കാൻ കോടതി കയറി നടക്കുകയാണെന്നും ജോസ് വിമർശിച്ചു.

അമ്മ കുട്ടിയമ്മയ്‌ക്കൊപ്പമാണ് ജോസ് കെ.മാണി വോട്ടു ചെയ്തത്. കേരള കോൺഗ്രസ് (എം) ജോസ് വിഭാഗം യുഡിഎഫ് വിട്ട് എൽഡിഎഫിൽ ചേർന്ന ശേഷമുള്ള ആദ്യ തദ്ദേശ തിരഞ്ഞെടുപ്പാണിത്.