വയനാട്; വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം. മാനന്തവാടിയിൽ എടവക അഞ്ചാം പീടിക മൂളിത്തോട് നുച്ച്യയൻ വീട്ടിൽ മുഹമ്മദ് സാലിഹ് (29) ആണ് മരിച്ചത്. വീടിന് സമീപത്തെ വൈദ്യുതലൈനിൽ നിന്നാണ് ഷോക്കേറ്റതെന്നാണ് പ്രാഥമിക വിവരം.

വീട്ടിലേക്കുള്ള വൈദ്യുതി തടസ്സപ്പെട്ടത് ശരിയാക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തിയാക്കിയതിന് ശേഷം അഞ്ചാം പീടിക ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവു ചെയ്യും.