കോഴിക്കോട്: കോടഞ്ചേരി വട്ടച്ചിറ ആകാശവാണി വനത്തിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തിയ കാട്ടാനയുടെ ജഡം ദഹിപ്പിച്ചു.കഴിഞ്ഞ ദിവസം വനത്തിൽ കാട്ടുതേൻ ശേഖരിക്കാൻ പോയ ആദിവാസികളാണ് ചരിഞ്ഞ ആനയെ കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് അസിസ്റ്റന്റ് വെറ്ററിനറി സർജൻ ഡോക്ടർ അരുൺ സത്യൻ കാട്ടിലെത്തി പോസ്റ്റുമോർട്ടം നടത്തി.25 വയസുള്ള മോഴ ആനയാണ് ചരിഞ്ഞതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. മലമുകളിൽ ഉയരത്തിൽ നിന്ന് താഴേക്ക് വീണതാണ് മരണ കാരണമെന്ന് കണ്ടെത്തി. ആനയെ വനത്തിനകത്ത് തന്നെ ദഹിപ്പിച്ചെന്ന് താമരശേരി റെയിഞ്ച് ഫോറസ്റ്റ് ഓഫിസർ രാജീവ് കുമാർ പറഞ്ഞു.