കൊച്ചി: എറണാകുളം മാമലക്കണ്ടത്ത് കുട്ടിക്കൊമ്പൻ ആനയെ ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിന് സമീപമാണ് സംഭവം. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി വിശദമായ പരിശോധനകൾ ആരംഭിച്ചു.

മാമലക്കണ്ടം ചാമപാറയിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയുള്ള പുരയിടത്തിന് സമീപമാണ് ജഡം കണ്ടെത്തിയത്. ഇന്ന് വെളുപ്പിനെ കൂട്ടമായെത്തിയ ആനകളിലൊന്നിനാണ് ഷോക്കേറ്റത്.

കാട്ടാനകൾ കുത്തിമറിച്ചിട്ട മരം ഇലട്രിക്ക് പോസ്റ്റിൽ വീണാണ് കുട്ടിക്കൊമ്പന് ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. കുടിയേറ്റ- ആദിവാസി മേഖലയായ മാമലക്കണ്ടത്ത് കാട്ടാനകൾ എത്തുന്നത് പതിവാണ്. നേരത്തെയും ഇവിടെ വീടുകൾക്കും ആളുകൾക്കും നേരെ കാട്ടാനകളുടെ ആക്രമണം ഉണ്ടായിരുന്നു.