തിരുവനന്തപുരം: വനത്തിൽ കാട്ടാനയുടെ ചവിട്ടേറ്റ് 60കാരൻ മരിച്ചു. തിരുവനന്തപുരം പാലോട് പിള്ളകോട് ചതപ്പിൽ സദാനന്ദൻ (60) ആണ് മരിച്ചത്.

പാലോട് ശാസ്താം നട വനത്തിലാണ് സംഭവം. വെറ്റില പറിക്കാൻ പോയ സമയത്താണ് സദാനന്ദന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്.