ശ്രീനഗർ: ജമ്മു കാഷ്മീരിലെ ഷോപ്പിയാനിലെ ഹാദിപോര മേഖലയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. മൂന്ന് ഭീകരരെ ഏറ്റുമുട്ടലിൽ സൈന്യം വധിച്ചു.

പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാസേന തെരച്ചിൽ നടത്തുന്നതിന് ഇടയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരർ സുരക്ഷാസേനയ്ക്കു നേരെ വെടിയുതിർക്കുകയായിരുന്നു.