സംസ്ഥാനത്തെ വിവിധ പ്രൊഫഷണൽ കോളേജുകളിലേക്കുള്ള എഞ്ചിനീയറിങ് ആർക്കിടെക്ചർ/ ഫാർമസി/മെഡിക്കൽ - അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു. എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എച്ച്.എം.എസ്, (ഹോമിയോ) കോഴ്സുകൾ, ബി.എ.എം.എസ്.(ആയുർവേദ), ബി.എസ്.എം.എസ്. (സിദ്ധ) ബി.യു.എം.എസ്.(യുനാനി), ബി.ഫാം, ബി.എസ്സി. (ഓണേഴ്സ്) അഗ്രിക്കൾച്ചർ കോഴ്സുകൾ, ബി.എസ്സി. (ഓണേഴ്സ്) ഫോറസ്ട്രി, വെറ്ററിനറി (ബി.വി എസ്സി. & എ.എച്ച്.), ഫിഷറീസ് (ബി.എഫ്.എസ്സി.), എന്നിവയ്ക്കുപുറമെ കേരള കാർഷിക സർവ്വകലാശാല, കേരള വെറ്ററിനറി & ആനിമൽ സയൻസസ് യൂണിവേഴ്സിറ്റി, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് & ഓഷ്യൻ സ്റ്റഡീസ് എന്നിവയിലേക്കുള്ള വിവിധ എഞ്ചിനിയറിങ് കോഴ്സുകൾ, ബി.ആർക്ക് എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

മേൽപ്പറഞ്ഞ കോഴ്സുകളിലേയ്ക്ക് പ്രവേശനം ആഗ്രഹിക്കുന്ന യോഗ്യരായ വിദ്യാർത്ഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന 2018 ഫെബ്രുവരി 1 മുതൽ ഫെബ്രുവരി 28 വരെയുള്ള തീയതികളിൽ ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്. കൂടാതെ ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും ആവശ്യമായ അനുബന്ധ രേഖകളും നിശ്ചിത സമയത്തിനകം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് സമർപ്പിച്ചിരിക്കണം.