തിരുവനന്തപുരം: 2016ലെ കേരള എൻജിനീയറിങ്/ആർക്കിടെക്ചർ പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റുകൾ പ്രഖ്യാപിച്ചു. എൻജിനീയറിങിന് എറണാകുളം സ്വദേശി റാം ഗണേശ് വിക്കാണ് ഒന്നാം റാങ്ക്. തിരുവല്ല സ്വദേശി അക്ഷയ് ആനന്ദിനാണ് രണ്ടാം റാങ്കും തിരുവനന്തപുരം സ്വദേശി അശ്വിൻ എസ് നായർ മൂന്നാം റാങ്കും നേടി. ആർക്കിടെക്ചർ വിഭാഗത്തിൽ ആദ്യ റാങ്ക് കോഴിക്കോട് സ്വദേശി നിമിത് നിജിക്കാണ്. കോഴിക്കോട് സ്വദേശി നിഷാന്ത് കൃഷ്ണയ്ക്കാണ് രണ്ടാം റാങ്ക്.

റാങ്ക് ലിസ്റ്റുകൾ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാകും.

എൻജിനീയറിങിൽ എസ്.സി വിഭാഗത്തിൽ മലപ്പുറം സ്വദേശി ഷിബൂസ് പി ഒന്നാം റാങ്കും തൃശൂർ സ്വദേശി ഋഷികേശ് വി എം രണ്ടാം റാങ്കും നേടി. എസ്.ടി വിഭാഗത്തിൽ കോട്ടയം സ്വദേശി ആദർശ് എസ് ഒന്നാം റാങ്കും എറണാകുളം സ്വദേശി നിമിത എസ് രണ്ടാം റാങ്കും നേടി.

എൻജിനീയറിങ് വിഭാഗത്തിലെ മറ്റ് ഏഴ് റാങ്കുകൾ :ശ്രീജിത് എസ് (തിരുവല്ല),അതുൽ ഗംഗാധരൻ (കണ്ണൂർ),മുഹമ്മദ് അബ്ദുൾ മജീദ് (കോഴിക്കോട്),ജോർഡി ജോസ് (എറണാകുളം),റാം കേശവ് (മലപ്പുറം),റിതേഷ് കുമാർ (കൊച്ചി),റോഷിൻ റാഫേൽ (കോഴിക്കോട്).

ആർക്കിടെക്ചർ വിഭാഗത്തിലെ മറ്റ് മൂന്ന് റാങ്കുകൾ :മഹ്‌സിൻ മുഹമ്മദ് അലി (മലപ്പുറം),അനുഷാദ് ജുബിൻ, അലിൻ റീബ ജെയ്ൻ (കോട്ടയം)

വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥാണ് റാങ്കുകൾ പ്രഖ്യാപിച്ചത്. വെബ്‌സൈറ്റ് വഴി മാർക്കുകൾ സമർപ്പിക്കാത്തവരുടെ ഫലം തടഞ്ഞ് വച്ചിരിക്കുകയാണ്. എൻജിനീയറിങ് പ്രവേശനത്തിന് അടുത്ത വർഷം മുതൽ എല്ലാ ഹയർസെക്കൻഡറി സ്‌കൂളുകളിൽനിന്നും അപേക്ഷിക്കാം. പരീക്ഷയ്ക്ക് ഒഎംആർ ഷീറ്റിൽ പരിശീലനം നൽകാൻ സംവിധാനമൊരുക്കും. ഇതിനായി ഐടി അദ്ധ്യാപകരെ പരിശീലനത്തിനായി ചുമതലപ്പെടുത്തി.