ലണ്ടൻ: കോവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായി പിൻവലിച്ചുകൊണ്ടുള്ള ഉത്തരവിറക്കി ഇംഗ്ലണ്ട്. നിയന്ത്രണങ്ങൾ അവസാനിപ്പിക്കുന്ന ഇന്ന് രാജ്യത്ത് ഫ്രീഡം ഡേയായി പ്രഖ്യാപിച്ചു. പൊതുചടങ്ങുകളിലെ ആൾക്കൂട്ട നിയന്ത്രണം പിൻവലിച്ചിട്ടുണ്ട്.

ഇനിമുതൽ മാസ്‌ക് നിർബന്ധമില്ല.എന്നാൽ രോഗവ്യാപനം കൂടിയ സ്ഥലങ്ങളിൽ മാസ്‌ക് ഉപയോഗിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. നൈറ്റ് ക്ലബുകൾ തുറന്നു പ്രവർത്തിക്കും.അനുമതി നിഷേധിച്ചിരുന്ന എല്ലാ സ്ഥാപനങ്ങൾക്കും ഇന്നുമുതൽ പ്രവർത്തിക്കാം.

രാജ്യത്ത് കോവിഡ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം ഉയർന്നതോടെയാണ് നിയന്ത്രണങ്ങൾ പിൻവലിച്ചത്. ഇംഗ്ലണ്ടിൽ അൻപത്തിനാല് ലക്ഷത്തോളം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1.13 ലക്ഷം പേർ മരിച്ചു.