തിരുവനന്തപുരം: കേരള സർവകലാശാലയും മഹാത്മഗാന്ധി സർവകലാശാലയും വ്യാഴാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. രാജ്യത്ത് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ ദേശീയ പണിമുടക്ക് നടക്കുന്ന സാഹചര്യത്തിലാണ് പരീക്ഷകൾ മാറ്റിവച്ചത്.