കണ്ണൂർ:പലചരക്ക് കട കേന്ദ്രീകരിച്ച് അനധികൃത മദ്യവിൽപന നടത്തിയ വ്യാപാരിയെ എക്സൈസ് സംഘം പിടികൂടി. പാത്തൻപാറ, പാറേമൊട്ടയിലെ പലചരക്ക് വ്യാപാരി നടുവിൽ വെള്ളാട് കണിയൻചാലിലെ കരയപ്പാത്ത് വീട്ടിൽ പ്രേം നാരായണ(45)നെയാണ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ടി.വി രാമചന്ദ്രന്റെ നേതൃത്വത്തിൽ പിടികൂടിയത്. മാഹിയിൽ നിന്നും ബസ് മാർഗം വിൽപനക്കായി കൊണ്ടുവന്നു കടയിൽ സൂക്ഷിച്ച 123 കുപ്പി മദ്യമാണ് എക്സൈസ് സംഘം പിടികൂടിയത്.

റെയ്ഡിൽ അസി എക്‌സൈസ് ഇൻസ്പെക്ടർ ടി.എച്ച് ഷഫീക്ക്, പ്രിവന്റിവ് ഓഫിസർമാരായ പ്രകാശൻ ആലക്കൽ, കെ.അഹമ്മദ്, സിവിൽ എക്സൈസ് ഓഫിസർമാരായ സി.കെ ഷിബു, പി.കെ രാജീവ്, വി.ശ്രീജിത്ത് എക്സൈസ് ഡ്രൈവർ ജോജൻ എന്നിവരുമുണ്ടായിരുന്നു.