ദുബായ്: യുഎഇയിൽ കാമുകിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 24 വയസുകാരനായ പ്രവാസി അറസ്റ്റിൽ. സ്‌കാർഫ് ഉപയോഗിച്ച് കഴുത്ത് മുറുക്കിയാണ് ഇയാൾ കൊലപാതക ശ്രമം നടത്തിയതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.

യുവതി ബോധരഹിതയായതോടെ മരണപ്പെട്ടുവെന്ന് കരുതി ഇയാൾ സ്ഥലംവിടുകയായിരുന്നു. ഏറെനേരം കഴിഞ്ഞ് ബോധം തെളിഞ്ഞപ്പോൾ യുവതി പൊലീസിൽ വിവരമറിയിച്ചു.

പൊലീസ് നടത്തിയ അന്വേഷണത്തിൽ ഏഷ്യക്കാരനായ യുവാവ് പിടിയിലായി. തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ ദുബായ് ക്രിമിനൽ കോടതിയിൽ ഹാജരാക്കി.