ബംഗളൂരു: കർണാടകയിൽ പടക്കനിർമ്മാണശാലയിൽ സ്ഫോടനം. പൊട്ടിത്തെറിയിൽ മൂന്ന് പേർ മരിക്കുകയും നിരവധിപ്പേർക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ.

ചാമരാജ്പേട്ടയിൽ ഇന്ന് രാവിലെയാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.