ന്യൂഡൽഹി: ഫേസ്‌ബുക്ക്, ട്വിറ്റർ പ്രതിനിധികളോട് നേരിട്ട് ഹാജരാകാൻ പാർലമെന്ററി കമ്മിറ്റി ആവശ്യപ്പെട്ടു. വ്യാഴാഴ്ചയാണ് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. രാഷ്ട്രീയ നേട്ടങ്ങൾക്കായി ഫേസ്‌ബുക്ക് ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തെക്കുറിച്ചാണ് ഐടി പാർലമെന്ററി സമിതി അന്വേഷിക്കുന്നത്.

ഭരണകക്ഷിയായ ബിജെപിക്ക് വേണ്ടി ഫേസ്‌ബുക്ക് ഇന്ത്യ പ്രവർത്തിക്കുന്നതായി അന്താരാഷ്ട്ര മാധ്യമമായ വാൾസ്ട്രീറ്റ് ജേർണൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സാമൂഹ്യ മാധ്യമങ്ങളുടെ ദുരുദ്ദേശപരമായ ഇടപെടലുകളെ കുറിച്ച് പഠിക്കാനായി പാർലമെന്ററി സമിതി തീരുമാനിച്ചത്.

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് സമിതി രൂപീകരിച്ചത്. കോൺഗ്രസ് എംപി ശശി തരൂരാണ് ഐ ടി പാർലമെന്ററി സമിതി അധ്യക്ഷൻ. ഈ മാസം 21ന് ഹാജരാകാൻ വേണ്ടിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്.