പാലക്കാട്: പാലക്കാട് കല്ലടിക്കോട് അച്ഛൻ മകനെ കൊലപ്പെടുത്തി. ഇന്ന് പുലർച്ചെയാണ് സംഭവം. കല്ലടിക്കോട് പുതുക്കാട് സ്വദേശി ജിബിൻ ആണ് തലയ്ക്ക് അടിയേറ്റ് മരിച്ചത്. 29 വയസ്സായിരുന്നു. മദ്യപാനത്തെത്തുടർന്നുള്ള വഴക്കാണ് അച്ഛൻ ചാക്കോച്ചൻ മകനെ കൊലപ്പെടുത്താൻ കാരണമെന്ന് പൊലീസ് പറഞ്ഞു.

ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചാണ് ചാക്കോച്ചൻ ജിബിനെ കൊന്നത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി.ചാക്കോച്ചനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സംഭവം നടക്കുമ്പോൾ അച്ഛനും മകനും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ.ഇരുവരും കൂലിപ്പണിക്കാരാണ്. ഇവർ തമ്മിൽ വഴക്ക് ഉണ്ടാവാറുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.ഇരുവരുടെയും ഭാര്യമാർ പിണങ്ങിക്കഴിയുകയാണ്