പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും (FTII) കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടും (SRFTI) ഫുൾടൈം റസിഡൻഷ്യൽ പോസ്റ്റ് ഗ്രാജ്വേവേറ്റ് ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

FTII കോഴ്‌സുകൾ: ഫിലിം, ടെലിവിഷൻ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലാണ് പഠനാവസരം.

ഫിലിം വിഭാഗം പി.ജി. ഡിപ്ലോമ കോഴ്‌സിൽ ലഭ്യമായ സ്‌പെഷ്യലൈസേഷനുകൾ: ഡയറക്ഷൻ & സ്‌ക്രീൻപ്ലേ റൈറ്റിങ്, സൗണ്ട് റെക്കോഡിങ് & സൗണ്ട് ഡിസൈൻ, എഡിറ്റിങ്, സിനിമാട്ടോഗ്രാഫി, ആർട്ട് ഡയറക്ഷൻ & പ്രൊഡക്ഷൻ ഡിസൈൻ, ആക്ടിങ്. 10 സീറ്റ് വീതം. ആക്ടിങ് കോഴ്‌സ് 2 വർഷം. മറ്റെല്ലാ കോഴ്‌സുകളും 3 വർഷം.

പി.ജി. സർട്ടിഫിക്കറ്റ് കോഴ്‌സ്: ഫീച്ചർഫിലിം, സ്‌ക്രീൻപ്ലേ റൈറ്റിങ് സ്‌പെഷ്യലൈസേഷനാണ്. ഒരു വർഷം, 12 സീറ്റ്.

ടെലിവിഷൻ വിഭാഗം: പി.ജി. സർട്ടിഫിക്കറ്റ് കോഴ്‌സുകൾ മാത്രം. കാലാവധി ഒരു വർഷം. സ്‌പെഷ്യലൈസേഷനുകൾ: ഡയറക്ഷൻ, ഇലക്ട്രോണിക് സിനിമാട്ടോഗ്രാഫി, വീഡിയോ എഡിറ്റിങ്, സൗണ്ട് റെക്കോർഡിങ് & ടെലിവിഷൻ എൻജിനീയറിങ്. ഓരോന്നിലും 10 സീറ്റ് വീതം

വിവരങ്ങൾക്ക്: ൽ ബന്ധപ്പെടാം.

SRFTI കോഴ്‌സുകൾ: ഫിലിം വിഭാഗത്തിൽ മൂന്ന് വർഷത്തെ ഡിപ്ലോമ കോഴ്‌സിൽ ലഭ്യമായ സ്‌പെഷലൈസേഷനുകൾ ഡയറക്ഷൻ സ്‌ക്രീൻ പ്ലേ റൈറ്റിങ്, സിനിമാട്ടോഗ്രാഫി, എഡിറ്റിങ്, സൗണ്ട് റിക്കോർഡിങ് & സൗണ്ട് ഡിസൈൻ, പ്രൊഡ്യൂസിങ് ഫോർ ഫിലിം & ടെലിവിഷൻ ആനിമേഷൻ സിനിമ. ഓരോന്നിലും 12 സീറ്റ് വീതം.

ടെലിവിഷൻ വിഭാഗത്തിൽ ഡിപ്ലോമ: സ്‌പെഷ്യലൈസേഷനുകൾ: പ്രൊസസിങ് ഫോർ ഇലക്ട്രോണിക് ഡിജിറ്റൽ മീഡിയ, സിനിമാട്ടോഗ്രാഫി, എഡിറ്റിങ്, സൗണ്ട് ഫോർ ഇലക്ട്രോണിക് ഡിജിറ്റൽ മീഡിയ, ഇലക്ട്രോണിക് ഡിജിറ്റൽ മീഡിയ മാനേജ്‌മെന്റ്, ബാറ്റിങ് ഫോർ ഇലക്ട്രോണിക് ഡിജിറ്റൽ മീഡിയ. ഓരോന്നിലും അഞ്ചു സീറ്റ് വീതം.

യോഗ്യത

അംഗീകൃത ബിരുദം. സൗണ്ട് റിക്കാർഡിങ് ആൻഡ് സൗണ്ട് ഡിസൈൻ, സൗണ്ട് റിക്കോർഡിങ്, ടെലിവിഷൻ എൻജിനീയറിങ്, സൗണ്ട് ഫോർ ഇലക്ട്രോണിക്‌സ് ആൻഡ് ഡിജിറ്റൽ മീഡിയ കോഴ്‌സുകൾക്ക് പ്ലസ് ടു തലത്തിൽ ഫിസിക്‌സ് ഒരു വിഷയമായി പഠിച്ചിരിക്കണം. ആർട്ട് ഡയറക്ഷൻ പ്രൊഡക്ഷൻ ഡിസൈൻ കോഴ്‌സിന് അപ്ലൈഡ് ആർട്‌സ്, ആർക്കിടെക്ചർ, പെയിന്റിങ്, സ്‌കൾപ്ചർ, ഇന്റീരിയൽ ഡിസൈൻ അല്ലെങ്കിൽ ഫൈൻ ആർട്‌സുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ബാച്ചിലേഴ്‌സ് ഡിഗ്രി/തത്തുല്യ ഡിപ്ലോമ ഉള്ളവർക്കാണ് അപേക്ഷിക്കാം.