കൊച്ചി: എറണാകുളം പറവൂർ തത്തപ്പള്ളിയിൽ വൻ തീപിടുത്തം. സർക്കാർ ഹൈസ്‌കൂളിന് സമീപം അന്നാ പ്ലാസ്റ്റിക് കമ്പനിയിലാണ് തീപിടുത്തമുണ്ടായത്.പഴയ പ്ലാസ്റ്റിക് എത്തിച്ച് റിസൈക്കിൾ ചെയ്‌തെടുക്കുന്ന കമ്പനിയുടെ കെട്ടിടത്തിലാണ്തീപിടിത്തം ഉണ്ടായത്. കെട്ടിട ത്തിൽ വെൽഡിങ് ജോലികളും നടക്കുന്നുണ്ടായിരുന്നു. വെൽഡിങ് ജോലികൾക്കിടെ തീപ്പൊരി പടർന്നതാണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

കെട്ടിടം പൂർണ്ണമായും കത്തിനശിച്ചു.12 വർഷമായി പ്രവർത്തിക്കുന്ന കമ്പനിപറവൂർ സ്വദേശി ലൈജുവിന്റേതാണ്. ഞായറാഴ്ചയായതിനാൽ കമ്പനിയിൽ തൊഴിലാളികളുണ്ടായിരുന്നില്ല. അതിനാൽ വലിയ ദുരന്തം ഒഴിവായി. പറവൂർ ഫയർ സ്റ്റേഷനിൽ നിന്നുള്ള സംഘത്തിന്റെ നേതൃത്വത്തിലാണ് തീ അണയ്ക്കുന്നത്. വ്യാപകമായ തരത്തിൽ തീ പടർന്നതിനാൽ തന്നെ തൊട്ടടുത്തുള്ള ഫയർ സ്റ്റേഷനിൽ നിന്നുമുള്ള വാഹനങ്ങളെയും സഹായത്തിനായി ഉപയോഗപ്പെടുത്തുണ്ട്. അതേസമയം ആർക്കുംപരിക്കേറ്റിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.