തൃശൂർ: കുന്നംകുളം നഗരത്തിൽ വൻ തീപിടിത്തം.പുലർച്ചെ നാലരയോടെയാണ് യേശുദാസ് റോഡിലെ ആക്രിക്കടയ്ക്ക് തീ പിടിച്ചത്. കടയോട് ചേർന്നുള്ള കടലാസ് ഗോഡൗണിലേക്കും ബൈൻഡിങ് സെന്ററിലേക്കും തീ പടരുകയായിരുന്നു.

സംഭവത്തിൽ പതിനഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമികനിഗമനം. ആക്രിക്കടയുടെ പുറക് വശത്ത് നിന്നാണ് തീപിടിത്തമുണ്ടായത്. ആക്രിക്കടയ്ക്കും കടലാസ് ഗോഡൗണിനുമാണ് തീപിടിച്ചത്. ഫയർ ഫോഴ്സെത്തി തീയണച്ചു.

പട്ടാമ്പി സ്വദേശി മുസ്തഫയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. എങ്ങനെയാണ് തീ പിടിച്ചതെന്ന് വ്യക്തമല്ല.