കൊച്ചി: കൊച്ചി ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ വൻ തീപിടിത്തം. ഉച്ചയ്ക്ക് 12 മണിയോടെയാണ് തീപിടിച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

ഫയർ ഫോഴ്സിന്റെ പതിനൊന്ന് യൂണിറ്റ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കാറ്റും ചൂടും മൂലം തീയണയ്ക്കാനുള്ള പ്രവർത്തനങ്ങൾ വളരെ ശ്രമകരമായി തുടരുകയാണെന്ന് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

പലതരം മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നത് ചെറിയ സ്ഫോടനങ്ങൾക്കും ഇടയാക്കുന്നുണ്ട്. കാറ്റ് കൂടിയ ഭാഗമായതിനാൽ തീ അതിവേഗം ആളിപ്പടരുകയാണ്. ഇത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.