ബീജിങ്: ചൈനയെ ഞെട്ടിച്ച് വീണ്ടും കോവിഡ് രാജ്യത്തിന്റെ പലയിടങ്ങളിലായി വ്യാപിക്കുകയാണ്. ഇതിനിടെ കർശനമായി പ്രോട്ടോക്കോൾ നടപടികളിലൂടെ കോവിഡിനെ നേരിടുകയാണ് രാജ്യം. നൂറു കണക്കിന് വിമാന സർവീസുകൾ റദ്ദു ചെയ്യുകയും തുറന്ന സ്‌കൂളുകൾ വീണ്ടും അടച്ചിടുകയും ചെയ്തു ചൈനീസ് അധികൃതർ. ഒരു സംഘം ടൂറിസ്റ്റുകൾ എത്തിയതോടെ തലസ്ഥാന നഗരമായി ബീജിംഗിലും കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് കർശന നടപടികൾ.

രാജ്യത്തിന്റെ മറ്റു പലയിടത്തുമായി കോവിഡ് വ്യാപിക്കുമ്പോഴും തലസ്ഥാന നഗരത്തിൽ കോവിഡ് വ്യാപിക്കാതിരിക്കാൻ ചൈനീസ് അധികൃതർ പ്രത്യേകം ശ്രദ്ധ പുലർത്തി പോന്നിരുന്നു. എന്നിട്ടും കോവിഡ് രോഗം റിപ്പോർട്ടു ചെയ്തതോടെയാണ് വ്യാപക പരിശോധനകൾ നടത്തുന്നത്. വിദേശികൾ അടക്കമുള്ളവർക്ക് കർശന നിയന്ത്രണങ്ങളാണ് ചൈന സന്ദർശിക്കുന്നതിന് ഏർപ്പെടുത്തിയിരിക്കുന്നത്. മറ്റു വിദേശരാജ്യങ്ങൽ പലതും കോവിഡിന്റെ കാര്യത്തിൽ അയഞ്ഞ സമീപനം സ്വീകരിക്കുമ്പോഴാണ് ചൈന കടുപ്പിക്കുന്നത്.

കഴിഞ്ഞമാസം ചൈനയിൽ കിഴക്കൻ പ്രവശ്യത്തിൽ കോവി്ഡ് വീണ്ടും പടർന്നു പിടിച്ചിരുന്നു. സ്‌കൂളുകൾ തുറന്നതായിരുന്നു അന്ന് കോവിഡ് നവ്യാപിക്കാൻ ഇടയാക്കിയത്. ഇപ്പോൾ ഷാങ്ഹായിൽ നിന്നും ടൂറിസ്റ്റുകൾ എത്തിയതോടെയാണ ്‌കോവിഡ് വ്യാപനം ഉണ്ടായിരിക്കുന്നത്. ഇതോടെ ടൂറിസം കേന്ദ്രങ്ങളിൽ അടക്കം വ്യാപക പരിശോധനകളാണ് നടത്തുന്നത്. സ്‌കൂളുകളിലും വിനോദ സഞ്ചര കേന്ദ്രങ്ങളിലും അടക്കം നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കയാണ്.

കഴിഞ്ഞമാസം കിഴക്കൻ പ്രവിശ്യയായ ഫ്യൂജിയാനിലെ മുപ്പത് ലക്ഷം പേർ താമസിക്കുന്ന പുറ്റിയാൻ നഗരത്തിലും പരിസരങ്ങളിലുമാണ് പുതിയ ഡെൽറ്റ വകഭേദം റിപ്പോർട്ട് ചെയ്തത്. ഇവിടെയുള്ള പ്രൈമറി സ്‌കൂൾ ആയിരുന്നു പ്രഭവകേന്ദ്രമെന്ന് ആരോഗ്യ വകുപ്പ് അധികൃതരെ ഉദ്ധരിച്ച് ചൈനയിലെ പ്രമുഖ പത്രമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു. വാക്സിൻ എടുക്കാത്ത കുട്ടികളിൽനിന്നും വീടുകളിലെ വൃദ്ധരിലേക്കും മറ്റുമാണ് രോഗം പടർന്നത്.

സമീപ നഗരങ്ങളിലെ സ്‌കൂളുകളും സമാനമായ ഭീഷണി ഉയർത്തുന്നുവെന്നാണ് നിഗമനം. ഇതിനെ തുടർന്ന് സ്‌കൂളുകൾ അടച്ചുപൂട്ടി വീണ്ടും ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കുട്ടികൾക്കുള്ള വാക്സിൻ എത്തും മുമ്പേ സ്‌കൂൾ തുറന്നതാണ് പുതിയ സാഹചര്യത്തിൽ പ്രശ്നമായതെന്ന് വിദഗ്ദ്ധർ സൂചിപ്പിക്കുന്നു.

വുഹാനിൽ ഉണ്ടായ കോവിഡ് വ്യാപനത്തിനു ശേഷം ചൈന അഭിമുഖീകരിച്ച ഏറ്റവും വലിയ ഭീഷണിയായിരുന്നു ജുലൈയിൽ നൻജിങ് പ്രവിശ്യയിലുണ്ടായ രോഗവ്യാപനം. വുഹാനിലേക്കാൾ ഗുരുതരമായിരുന്നു ഇത്. അതിനെ നിയന്ത്രണത്തിലാക്കി ഒരു മാസം കഴിഞ്ഞപ്പോൾവീണ്ടും ചൈന രോഗഭീതിയിലായി. അന്ന് കിഴക്കൻ ചൈയിലാണ് വ്യാപനം. ഫ്യൂജിയാൻ പ്രവിശ്യയിലെ പുറ്റിയാൻ നഗരത്തിലാണ് പുതിയ വ്യാപനം. കേസുകൾ കാര്യമായി റിപ്പോർട്ട് ചെയ്യാതിരുന്ന ഇവിടെ മൂന്ന് ദിവസത്തിനകം 96 കേസുകൾ റിപ്പോർട്ട് ചെയ്തു.

പുറ്റിയാൻ നഗരത്തിൽ 79, സിയാമെനിൽ 10, ക്വാൻഴൂവിൽ ഏഴ് എന്നിങ്ങനെയാണ് കേസുകൾ. താരമ്യേനെ ഇത് കുറവാണെങ്കിലും മുന്നനുഭവങ്ങൾ വെച്ച്, വലിയ വ്യാപനത്തിലേക്കാണ് ഇത് പോവുന്നതെന്നാണ് ചൈനീസ് അധികൃതരുടെ നിഗമനം. ബിജീംഗിൽ കോവിഡ് റിപ്പോർട്ടു ചെയ്തതോടെ കർശന നടപടികളിലേക്കാണ് ചൈന കടക്കുന്നത്.