നെടുമ്പാശേരി: കാലാവസ്ഥ മോശമായതിനെ തുടർന്ന് വിവിധ വിമാനത്താവളങ്ങളിലിറങ്ങേണ്ട വിമാനങ്ങൾ നെടുമ്പാശേരിയിലിറക്കി. ദുബൈ-കോഴിക്കോട്, അബുദാബി- കോഴിക്കോട്, ദുബൈ- കണ്ണൂർ, ഷാർജ- കോഴിക്കോട് വിമാനങ്ങളാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറക്കിയത്.

കനത്ത മൂടൽമഞ്ഞിനെത്തുടർന്നാണ് കരിപ്പൂരിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടത്. പുലർച്ചെ ഇറങ്ങേണ്ട നാലു വിമാനങ്ങളാണ് തിരിച്ചുവിട്ടത്.3:30 ന് ഷാർജ യിൽ നിന്നും എത്തേണ്ടുന്ന എയർ അറേബ്യ കോയമ്പത്തൂരിലേക്കാണ് വഴിതിരിച്ചുവിട്ടത്. 4:55 ന് ഷാർജയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ്, 6:35 ന് എത്തേണ്ട ഫ്ലൈ ദുബായ്, 7:20 കരിപ്പൂരിലിറങ്ങുന്ന അബുദാബി -കാലിക്കറ്റ് എയർ ഇന്ത്യ എക്സ്പ്രസ് എന്നിവ കൊച്ചിയിലേക്കുമാണ് തിരിച്ചുവിട്ടത്. മൂടൽമഞ്ഞ് ഒഴിഞ്ഞെന്നും അടുത്ത സർവീസുകളെ ബാധിക്കില്ലെന്നും എയർപോർട്ട് അധികൃതർ അറിയിച്ചു.