മലപ്പുറം: നിലമ്പൂരിൽ അനധികൃതമായി സൂക്ഷിച്ച വിദേശ മദ്യം പിടികൂടി. നൂറ് കുപ്പി വിദേശമദ്യമാണ് പിടികൂടിയത്. അകമ്പാടം മൈലാടിപ്പൊട്ടി സ്വദേശി വടക്കെപുറം മുജീബ് റഹ്മാനാണ് മദ്യം സൂക്ഷിച്ചതെന്നാണ് എക്‌സൈസ് ഉദ്യേഗസ്ഥർ പറയുന്നത് .

തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബാറുകളും ബിവറേജസ് ഔട്ട് ലെറ്റുകളും അവധിയായതിനാൽ കരിഞ്ചന്തയിൽ വിൽക്കാൻ വാങ്ങി സൂക്ഷിച്ചു വച്ച മദ്യമാണ് പിടികൂടിയത്.