കോതമംഗലം: നാണം കെട്ട് ഏർപ്പാടാണ്.. തിന്ന് തൂറി നിൽക്കുന്നു... നീയൊക്കെ അഴി എണ്ണും.... നീയും പിള്ളാരെ വളർത്തുന്നുണ്ട്.. നോക്കിക്കോ.... നിന്നോട് എത്ര മണിക്കൂറായി ചോദിക്കുന്നു... പട്ടി.... നീ മനസ്സിലാക്കിക്കോ... ആരാ വീഡിയോ എടുക്കുന്നേ...... പിന്നെ പൂരെ തല്ലാണ്.... കേട്ടോടാ പട്ടി... തുടങ്ങിയ അസഭ്യ വർഷം തുടരുന്നു.... പിണറായി വിജയൻ ഭരിക്കുന്ന കേരളത്തിലെ ഫോറസ്റ്റ് ഓഫീസിൽ നടന്ന സംഭാഷണത്തിന്റെ ചില ഭാഗങ്ങളാണ് ഇത്. കോതമംഗലം ഫോറസ്റ്റ് റെയിഞ്ചോഫീസിലാണ് ഈ ഞെട്ടിക്കുന്ന സംഭവങ്ങൾ ഉണ്ടായത്.

മുൻ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ ഒരു സംഘമാളുകൾ ഫോറസ്റ്റ് ഓഫീസിൽ അതിക്രമിച്ച് കയറി ജീവനക്കാർക്കു നേരെ ചീത്ത വിളിക്കുകയും ആക്രമണം നടത്തുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തുവെന്ന് മറുനാടന് ലഭിച്ച ദൃശ്യങ്ങളിൽ വ്യക്തമാണ്. സിപിഎം നേതാക്കളായിരുന്നു ഫോറസ്റ്റുകാർക്കെതിരെ ആക്രോശവുമായി പാഞ്ഞെടുത്തത്. ഞങ്ങൾ സാധാരണക്കാരല്ലെന്ന ഭീഷണിയും സിപിഎം നേതാവായ എബിമോൻ മുഴക്കുന്നു. വീഡിയോ ചിത്രീകരിക്കുന്നുണ്ടെന്ന് മനസ്സിലായതോടെ എബിമോന്റെ കൺട്രോൾ പോയി. പിന്നെ പൂരെ തല്ലിലേക്ക് കാര്യങ്ങൾ പോകുന്നുവെന്നും ദൃശ്യങ്ങളിൽ വ്യക്തം.

സംഭവം സംബന്ധിച്ച് കോതമംഗലം ഫോറസ്റ്റ് റെയിഞ്ചോഫീസർ നൽകിയ പരാതിയിൽ 8 പേർക്കെതിരെ കേസെടുത്തെന്നും ആരെയും അറസ്റ്റുചെയ്തിട്ടില്ലന്നും കോതമംഗലം സി ഐ അറിയിച്ചു. സംഘർഷ സമയത്ത് തന്നെ പൊലീസ് എത്തി. എന്നാൽ ആരേയും കസ്റ്റഡിയിൽ എടുക്കാതെ വിട്ടയച്ചു. കവളങ്ങാട് പഞ്ചായത്ത് മുൻ മെമ്പർ എബിമോൻ മാത്യൂവിന്റെ സ്വാധീനം പൊലീസിന് അറിയാം. അതുകൊണ്ടായിരുന്നു ഈ കണ്ണടയ്ക്കൽ. ഫോറസ്റ്റുകാർ വീഡിയോ എടുത്തെന്ന് അറിഞ്ഞപ്പോൾ പേരിന് കേസും,

ആവോലിച്ചാൽ സ്വദേശികളായ പടുവൻ അഖിൽ പൗലോസ്, മണ്ഡപത്തിൽ എബി, പുത്തൻപുരയ്ക്കൽ നോബിൾ ,റോബിൻ, ചാത്തോളിൽ ജോമോൻ, കാട്ടുപന്നിയെ വെടിവച്ച കേസിലെ പ്രതിയും പിണ്ടിമന സ്വദേശിയുമായ പീറ്ററിന്റെ ബന്ധുമായ ജോൺസൺ, ഇയാടെ മകൻ എന്നിവരുടെ നേതൃത്വത്തിലാണ് ആക്രണമുണ്ടായതെന്നാണ് റെയിഞ്ചോഫീസർ പൊലീസിൽ നൽകിയ പരാതിയിൽ സൂചിപ്പിച്ചിട്ടുള്ളത്.

കൃത്യനിർവ്വഹണം തടസപ്പെടുത്തുകയും ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പ്രദീപ് കുമാർ കെ ആർ,എസ് ശരത്,മാഹിൻ പി എസ് എന്നിവരെ കയ്യേറ്റം ചെയ്തെന്നും കൂടാതെ ഓഫീസിന്റെ ജനാലയ്ക്കും വാതിലിനും കേടുവരുത്തിയെന്നും കാർപോർച്ചിൽ കിടന്ന തന്റെ കാറിന് കേടുവരുത്തിയെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ബഹളമറിഞ്ഞ് ഡി എഫ് ഒ മൂവാറ്റുപുഴ ഡി വൈ എസ് പി യുമായി ബന്ധപ്പെടുകയും പിന്നാലെ പൊലീസെത്തി ഇവരെ സംഭവസ്ഥലത്തുനിന്നും നീക്കുകയും ചെയ്തിരുന്നു.

ഒഫീസിനുള്ളിൽ എബി കുഞ്ഞുമോൻ ജീവനക്കാർക്കുനേരെ കയർക്കുന്നതും തുടർന്ന് പിടിവലി നടക്കുന്നതിന്റെയും മറ്റും ദൃശ്യങ്ങൾ മറുനാടന് ലഭിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവത്തിൽ കേസെടുത്തതെന്നും അന്വേഷണം നടത്തിവരികയാണെന്നുമാണ് പൊലീസ് നിലപാട്. എബിമോൻ സി പി എം പ്രവർത്തകനാണെന്നും അതിനാൽ കേസിൽ പൊലീസ് കാര്യമായ തിടുക്കം കാണിക്കുന്നില്ലന്നുമാണ് ഒരുവിഭാഗം ഉയർത്തിയിട്ടുള്ള ആക്ഷേപം. കേസ് ഒതുക്കി തീർക്കാനും ശ്രമമുണ്ട്.

അക്രമികളെ പിരിച്ചുവിട്ട അവസരത്തിൽ ബഹളമുണ്ടാക്കിയവരെ കസ്റ്റഡിയിൽ എടുക്കാൻ അവസരമുണ്ടായിരുന്നെന്നും എന്നാൽ ഇവരെ വിട്ടയയ്ക്കുകയായിരുന്നെന്നുമാണ് പൊലീസിനൈതിരെ ഉയർന്നിട്ടുള്ള പ്രധാന ആരോപണം. കോതമംഗലം റെയിഞ്ചിൽ ചാരുപാറ -പോത്തുപാറ വനമേഖലയിൽ കാട്ടുപന്നിയെ വെടിവച്ചുകൊന്ന ആവോലിച്ചാൽ സ്വദേശി മണ്ഡപത്തിൽ പീറ്റർ പോൾ(50,ചാരുപാറ കുമ്പാട്ട് പോൾ കുര്യൻ എന്നിവരെ വനംവകുപ്പധികതൃതർ അറസ്റ്റുചെയ്തിരുന്നു.

അറസ്റ്റിലായ പ്രതികളെ നിശ്ചിത സമയം കഴിഞ്ഞിട്ടും വനപാലകർ കോടതിയിൽ ഹാജരാക്കാതിരുന്നതാണ് എബി കുഞ്ഞുമോൻ അടക്കമുള്ളവരെ പ്രകോപിപ്പിച്ചതെന്നാണ് അറിയുന്നത്.