ചെന്നൈ: ഒപ്പം കഴിഞ്ഞിരുന്ന യുവതിയെ ക്രൂരമായി ആക്രമിക്കുകയും അനുവാദമില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത മുൻ മിസ്റ്റർ വേൾഡ് ആർ.മണികണ്ഠനെ (29) അറസ്റ്റ് ചെയ്തു. രണ്ടു തവണ മിസ്റ്റർ േവൾഡും നാലുതവണ മിസ്റ്റർ തമിഴ്‌നാടുമായ ചെന്നൈ സ്വദേശിയാണ് തമിഴ്‌നാട്ടുകാരനായ മണികണ്ഠൻ.

സെലിബ്രിറ്റികളുടെയും ഉന്നതരുടെയും ഫിസിക്കൽ ട്രെയിനർ കൂടിയായ മണികണ്ഠൻ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിക്കൊപ്പമായിരുന്നു ഒരുവർഷമായി താമസം. ഇതിനിടെ മറ്റ് ചില സ്ത്രീകളുമായും മണികണ്ഠന് ബന്ധമുണ്ടായിരുന്നു. ഇത് ചോദ്യം ചെയ്തതോടെയാണ് ഇയാൾ സ്ത്രീയെ ആക്രമിച്ചത്.

ഒന്നിച്ചു കഴിയുന്നതിനിടെ അനുവാദമില്ലാതെ സ്വകാര്യദൃശ്യങ്ങൾ പകർത്തിയെന്നും പരസ്ത്രീബന്ധം ചോദ്യം ചെയ്തപ്പോൾ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്നും യുവതി പരാതി നൽകിയതോടെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.