ന്യൂഡൽഹി: ബംഗ്ലാദേശ് വിമോചന ദിനം ആഘോഷത്തിനിടെ അന്നത്തെ പ്രധാനമന്ത്രി ഇന്ധിരാഗാന്ധിയെ സ്മരിച്ച് സോണിയാ ഗാന്ധി. 1971 എന്ന വർഷം തന്റെ ജീവിതത്തെ സംബന്ധിച്ച് ഏറ്റവും വിശേഷിപ്പിക്കപ്പെട്ട വർഷമാണെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു.

1971ലെ യുദ്ധത്തിൽ പാക്കിസ്ഥാൻ ഇന്ത്യക്കു മുന്നിൽ അടിയറവ് പറഞ്ഞതിന്റെ വാർഷിക ദിനത്തിൽ മുൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയേയും ഓർക്കണമെന്നും കോൺഗ്രസിന്റെ ഇടക്കാല അദ്ധ്യക്ഷ പറഞ്ഞു. ബംഗ്‌ളാദേശിന് സ്വാതന്ത്ര്യം ലഭിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് മറ്റ് ലോകരാജ്യങ്ങളെ ബോധവാന്മാരാക്കുന്നതിൽ ഇന്ദിര ഗാന്ധി വളരെ വലിയ പങ്കാണ് വഹിച്ചതെന്നും സൂചിപ്പിച്ചു.

അമ്പത് വർഷം മുമ്പ് ബംഗ്‌ളാദേശിലെ ധീരരായ ജനത സ്വാതന്ത്ര്യം നേടിയെടുത്തുവെന്നും അവരോടൊപ്പം നിന്ന ഇന്ത്യ ഒരു കോടിയോളം വരുന്ന അഭയാർത്ഥികൾക്ക് അഭയമായി തീർന്നുവെന്നും സോണിയ പറഞ്ഞു.

തന്റെ ഭർതൃമാതാവ് കൂടിയായ ഇന്ദിരാഗാന്ധിയെ അഭിമാനത്തോടെ അനുസ്മരിച്ച് കൊണ്ടാണ് സോണിയാ ഗാന്ധി പ്രസംഗിച്ചത്. അവരുടെ ധീരതയും പ്രതിരോധശേഷിയും കൊണ്ട് കോടിക്കണക്കിന് ഇന്ത്യക്കാർക്കിടയിൽ ഇന്ദിരാഗാന്ധി പ്രചോദനമായി തുടരുന്നുവെന്നും സോണിയാഗാന്ധി പറഞ്ഞു. ബംഗ്ലാദേശിലെ ജനങ്ങളുടെ ആവശ്യങ്ങൾക്കായി ലോക സമൂഹത്തെ മുഴുവൻ ബോധവൽക്കരിച്ചതിന് ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവൺമെന്റ് മേധാവിയെ സോണിയാ ഗാന്ധി പ്രശംസിച്ചു.

അമ്പതുവർഷം മുമ്പ് ബംഗ്ലാദേശിലെ ധീരയായ ജനങ്ങൾക്ക് ഒരു പുതിയ ഭാവി നൽകി. ബംഗ്ലാദേശിലെ 10 മില്ല്യൺ അഭയാർത്ഥികളെ ഇന്ത്യ സംരക്ഷിച്ചു. ബംഗ്ലാദേശിലെ സ്വാതന്ത്രസമര സേനാനികളെ ഓർക്കണമെന്നും സോണിയാ ഗാന്ധി പറഞ്ഞു. വിമോചന വിരുദ്ധ ശക്തികളെയും തീവ്രവാദത്തെയും മതമൗലികവാദത്തെയും ചെറുക്കാനും വിമോചനയുദ്ധത്തിന്റെ ആത്മാവിൽ ബംഗ്ലാദേശിനെ കെട്ടിപ്പടുക്കാനുമുള്ള പുതുക്കിയ പ്രതിജ്ഞയോടെയാണ് അമ്പതാം വാർഷികം ആഘോഷിക്കുന്നതെന്നും സോണിയാ ഗാന്ധി പറഞ്ഞു.

2011ൽ ബംഗ്ലാദേശ് സർക്കാർ ഇന്ദിരാഗാന്ധിക്ക് മരണാനന്തര ബഹുമതിയായി 'ബംഗ്ലാദേശ് സ്വാതന്ത്ര്യ ബഹുമതി' നൽകിയെന്നും ബംഗ്ലാദേശി വിമോചനസമയത്ത് ഇന്ദിരാഗാന്ധി വഹിച്ച പങ്കിനുള്ള അംഗീകാരമായിരുന്നു ഈ അവാർഡെന്നും വിദേശികൾക്കും അല്ലാത്തവർക്കും ബംഗ്ലാദേശ് സർക്കാർ നൽകുന്ന ഏറ്റവും ഉയർന്ന സംസ്ഥാന അവാർഡാണിതെന്നും സോണിയാ ഗാന്ധി പറഞ്ഞു.

1971 ഡിസംബർ 16 ന്, കിഴക്കൻ പാക്കിസ്ഥാൻ എന്നറിയപ്പെടുന്ന ബംഗ്ലാദേശിൽ ഭീകരതയുടെയും അരാജകത്വത്തിന്റെയും ഭരണം അഴിച്ചുവിടുകയായിരുന്നു. ശക്തമായ പോരാട്ടത്തിന് ശേഷം 92,000-ത്തിലധികം പാക്കിസ്ഥാനികൾ കീഴടങ്ങുകയും ചെയ്തു. ആ കീഴടങ്ങൽ ബംഗ്ലാദേശിന്റെ സ്വാതന്ത്രത്തിന് കാരണമാവുകയായിരുന്നു. പാക്കിസ്ഥാൻ ഹീനമായ കുറ്റകൃത്യമാണ് ചെയ്തത്.

മൂന്ന് ദശലക്ഷത്തിലധികം ആളുകളാണ് അന്ന് കൊല്ലപ്പെട്ടത്. കാൽ ദശലക്ഷത്തിലധികം സ്ത്രീകൾ ലൈംഗികമായി പീടിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. അതിന്റെ ഫലമായി യുദ്ധകളത്തിൽ 40,000ത്തിലധികം ശിശുക്കളാണ് പിറന്ന് വീണത്. എല്ലാവരും പലായനം ചെയ്യുകയായിരുന്നു. 20,000ത്തിലധികം ഹിന്ദുക്കളുടെ ജീവനും നഷ്ടമായിരുന്നു. സമീപ കാല ചരിത്രത്തിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലായിരുന്നു ഇത്.