മസ്‍കറ്റ്: അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നാല് സ്‍ത്രീകൾ ഒമാനിൽ അറസ്റ്റിലായി. റോയൽ ഒമാൻ പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട പ്രസ്‍താവനയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അൽ ദാഖിലിയ ഗവർണറേറ്റിൽ നിന്ന് നാല് ഏഷ്യക്കാരെയാണ് പിടികൂടിയത്. ഇവർ മാന്യതയ്‍ക്കും പൊതു മര്യാദകൾക്കും നിരക്കാത്ത പ്രവൃത്തികളിലേർപ്പെട്ടതായി പൊലീസിന്റെ അറിയിപ്പിൽ പറയുന്നു. പിടിയിലായവർക്കെതിരെ നിയമ നടപടികൾ പൂർത്തീകരിച്ചു.