ഫ്രാൻസിൽ വീണ്ടും രോഗികളുടെ എണ്ണം ഉയരാൻ തുടങ്ങിയതോടെ നിയന്ത്രണം കടുപ്പിക്കാൻ തീരുമാനം. രാജ്യവ്യാപകമായി മൂന്ന് ആഴ്ച സ്‌കൂൾ അടച്ചുപൂട്ടലും ഒരു മാസം നീണ്ടുനിൽക്കുന്ന ആഭ്യന്തര യാത്രാ നിരോധനവും പ്രഖ്യാപിച്ചത്.വൈറസ് അതിവേഗം പടരുന്നത് ആശുപത്രികളിൽ സമ്മർദ്ദം ചെലുത്താൻ തുടങ്ങിയതോടെയാണ് നിയന്ത്രണം കടുപ്പിച്ചത്.

മൂന്നാഴ്ചത്തേക്ക് നഴ്‌സറി, പ്രാഥമിക, ഹൈസ്‌കൂളുകൾ അടയ്ക്കുകയും രാജ്യവ്യാപകമായി 7 p.m.- 6 a.m. കർഫ്യൂ ഏർപ്പെടുത്തും.പാരീസ് മേഖലയിലും വടക്ക്, കിഴക്കൻ ഫ്രാൻസിന്റെ മറ്റ് ഭാഗങ്ങളിലും ഇതിനകം ബാധകമായ നിയന്ത്രണങ്ങൾ കുറഞ്ഞത് ഒരു മാസമെങ്കിലും രാജ്യത്തുടനീളം വ്യാപിപ്പിക്കുമെന്ന് മാക്രോൺ പറഞ്ഞു

ഈ നിയന്ത്രണങ്ങൾക്ക് കീഴിൽ, ആളുകൾക്ക് ഒഴിവുസമയങ്ങളിൽ പുറത്തേക്ക് പോകാൻ അനുമതിയുണ്ട്, പക്ഷേ അവരുടെ വീടുകളിൽ നിന്നും 10 കിലോമീറ്റർ (6 മൈൽ) ചുറ്റളവിൽ അധികമാവരുത്. മിക്ക അനാവശ്യ കടകളും അടച്ചിടാനും നിർദ്ദേശമുണ്ട്.