തിരുവനന്തപുരം: വളവും പുളവും ഇല്ലാതെ പെരുമാറുന്ന അപൂർവ ഐഎഎസ് ഉദ്യോസ്ഥനാണ് ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയെന്ന് മന്ത്രി ജി സുധാകരൻ. ചീഫ് സെക്രട്ടറി ശിവശങ്കറിനെ പോലെ അല്ല. അന്തസുള്ള ചീഫ് സെക്രട്ടറിയെ പ്രതിപക്ഷം വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു.

സെക്രട്ടറിയേറ്റ് പ്രോട്ടോകോൾ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ ചീഫ് സെക്രട്ടറിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷനേതാവ് രംഗത്തെത്തിയിരുന്നു. വിശ്വാസ് മേത്ത ചീഫ് സെക്രട്ടറിയല്ല ചീഫ് സെക്യൂരിറ്റി ഓഫീസറാണെന്നായിരുന്നു ചെന്നിത്തലയുടെ പരാമർശം.