ചങ്ങനാശേരി: ജനങ്ങൾ അസ്വസ്ഥരാണെന്നും, ജനാധിപത്യത്തിന്റെ വിജയമാകണം തെരഞ്ഞെടുപ്പ് ഫലമെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. ജനാധിപത്യം വിജയിക്കണം, അതിന് അനുകൂലമായ വിധിയെഴുത്താണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു.

ഭീതിജനകമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു. വോട്ട് ചെയ്ത ശേഷമാണ് എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുടെ പ്രതികരണം.

ഇരുമുന്നണികളോടും സമദൂര നിലപാടാണ് എൻ.എസ്.എസിനെന്നും സുകുമാരൻ നായർ. വസ്തുതകൾ മനസിലാക്കി ജനങ്ങൾ വോട്ട് ചെയ്യുമെന്നും സുകുമാരൻ നായർ ചങ്ങനാശേരിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. വാഴപ്പള്ളി സെന്റ് തെരേസാസ് സ്‌കൂൾ ബൂത്തിലാണ് സുകുമാരൻ നായർ വോട്ട് ചെയ്യാനെത്തിയത്.