ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ പത്തൊൻപതുകാരിയായ ദളിത് യുവതിയെ ആറ് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മെയ് 31ന് ബറേലി നഗരത്തിലെ ഇസത്നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ക്രൂരമായ പീഡനം നടന്നത്.

യുവതിയെ സുഹൃത്തുക്കളായ യുവാക്കൾ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ച് വരുത്തിയശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പീഡനത്തിന് ശേഷം പ്രതികൾ യുവതിയെ ക്രൂരമായി മർദ്ദിച്ചു. പെൺകുട്ടി പീഡനവിവരം ആദ്യം വീട്ടിൽ അറിയിച്ചിരുന്നില്ല. പിന്നീട് സഹോദരിയോട് വിവരം പറഞ്ഞു. ഇതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

സംഭവത്തിൽ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു. മൂന്ന് പേരെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പിടിയിലായ പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്നും ഇസത്നഗർ പൊലീസ് അറിയിച്ചു.