കൊച്ചി: പാഴ്സൽ സർവ്വീസ് വഴി ദുബായിലേക്ക് കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി. കൊച്ചിയിലെ സ്വകാര്യ കൊറിയർ സർവ്വീസ് അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് നാല് കിലോയോളം കഞ്ചാവ് കണ്ടെത്തിയത്. മുളകുപൊടി, മഞ്ഞൾപ്പൊടി തുടങ്ങിയ പാക്കറ്റുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.