മുംബൈ: ധാരാവിയിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചു. സംഭവത്തെ തുടർന്ന് ഉണ്ടായ അഗ്‌നിബാധയിലും മറ്റുമായി 15 പേർക്ക് പരിക്കേറ്റു. ഇതിൽ ഗുരുതരമായി പൊള്ളലേറ്റ അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

ഞായറാഴ്ച ഉച്ചയോടെ ഷാഹു നഗറിലാണ് സംഭവം. സംഭവത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊട്ടിത്തെറിയെ തുടർന്ന് ഉണ്ടായ തീ അണയ്ക്കാൻ മൂന്ന് ഫയർ എൻജിനുകളാണ് സ്ഥലത്ത് എത്തിയത്.