ന്യൂഡൽഹി : പാചകവാതക വില വീണ്ടും വർധിപ്പിച്ച് എണ്ണക്കമ്പനികൾ. വാണിജ്യാവശ്യത്തിനു ള്ള ഗ്യാസ് സിലിണ്ടറിന് 17 രൂപയാണ് വർധിപ്പിച്ചത്. അതേസമയം ഗാർഹിക ഉപഭോക്താക്കളുടെ പാചകവാതക വിലയിൽ മാറ്റം വരുത്തിയിട്ടില്ല.

പുതിയ വർധനവ് അനുസരിച്ച് വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വില ഡൽഹിയി ൽ 1349 രൂപ, കൊൽക്കത്തയിൽ 1410 രൂപ, ചെന്നൈയിൽ 1463.50 രൂപ എന്നിങ്ങനെയാണ്. ഗാർഹിക ഉപഭോക്താക്കൾക്ക് വർഷം 12 സിലിണ്ടറുകളാണ് സബ്സിഡി നിരക്കിൽ നൽകിവരുന്നത്.

കഴിഞ്ഞ മാസം രണ്ടു തവണയായി ഗാർഹിക ഗ്യാസ് സിലിണ്ടറിന് നൂറു രൂപ വർധിപ്പിച്ചിരുന്നു. ഇതനുസരിച്ച് ഡൽഹി, മുംബൈ നഗരങ്ങളിൽ ഗാർഹിക സിലിണ്ടറുകൾക്ക് 694 രൂപ തുടരും.