ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായി ഒരു കോടി രൂപ സംഭാവന നൽകി മുൻ ക്രിക്കറ്റ് താരവും കിഴക്കൻ ഡൽഹിയിലെ ബിജെപി എംപി. എല്ലാ ഇന്ത്യക്കാരുടെയും സ്വപ്നമായ അയോധ്യയിലെ മഹത്തായ രാമക്ഷേത്ര നിർമ്മാണത്തിന് തന്റെയും കുടുംബത്തിന്റെയും സംഭാവന കൈമാറിയതായി ഗംഭീർ പ്രസ്താവനയിൽ അറിയിച്ചു.

'മഹത്തായ രാമക്ഷേത്രം എല്ലാ ഇന്ത്യക്കാരുടെയും സ്വപ്നമാണ്. ദീർഘകാലമായുണ്ടായിരുന്ന പ്രശ്നങ്ങളെല്ലാം അവസാനിച്ചു. ഇത് ഐക്യത്തിനും സമാധാനത്തിനും വഴിയൊരുക്കും. ഈ യജ്ഞത്തിൽ എന്റേയും കുടുംബത്തിന്റെയും ചെറിയ സംഭാവന നൽകി'യതായും ഗംഭീർ പറഞ്ഞു.

രാമക്ഷേത്ര നിർമ്മാണത്തിനായി നഗരത്തിലുടനീളം സംഭാവന പിരിക്കാനുള്ള പ്രചരണ പരിപാടി ഡൽഹി ബിജെപി ആരംഭിച്ചതായി പാർട്ടി നേതാക്കൾ പറഞ്ഞു. 10, 100, 1000 രൂപ എന്നിങ്ങനെയുള്ള കൂപ്പണുകൾ വഴി കഴിയാവുന്നത്ര വീടുകളിൽനിന്ന് സംഭാവന സ്വീകരിക്കുമെന്ന് ഡൽഹി ബിജെപി ജനറൽ സെക്രട്ടറിയും ക്യാമ്പെയ്ൻ കൺവീനറുമായ കുൽജിത്ത് ചഹൽ പറഞ്ഞു.