വത്തിക്കാൻ: വത്തിക്കാനിലെ ഉത്തരവിനെ മറികടന്ന് സ്വർഗ്ഗാനുരാഗികളായ ദമ്പതികളെ ആശീർവദിച്ച് ജർമ്മനി. ജർമ്മനിയിലെ നൂറിലധികം പള്ളികളിലുള്ള പുരോഹിതന്മാർ സ്വവർഗ്ഗാനുരാഗബന്ധങ്ങളെ അനുകൂലിച്ച് കൊണ്ട് രംഗത്തെത്തിയതിന് പിന്നാലെയാണ് സഭാ നിലപാടിന് വിരുദ്ധമായി സ്വവർഗ്ഗ ദമ്പതികളെ പള്ളികളിൽ ആശിർവദിച്ചത്.

സ്വവർഗ്ഗദമ്പതിമാർക്ക് പള്ളികളിൽ ആശീർവാദവും മറ്റും നൽകരുതെന്നായിരുന്നു കത്തോലിക്ക സഭയുടെ ഉത്തരവ്. ജർമനിയുടെ നടപടിയിലൂടെ ഒരു തുറന്ന യുദ്ധത്തിനാണ് വഴിവെച്ചിരിക്കുന്നത്. ഒരു ആണും പെണ്ണും തമ്മിലുള്ള വിവാഹം മാത്രമാണ് കാനോനിക നിയമപ്രകാരം സാധുതയുള്ളുവെന്നുമാണ് വത്തിക്കാൻ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത്.

എന്നാൽ ഇതിനെതിരെ നൂറിലധികം വൈദീകരാണ് ജർമ്മനിയിൽ നിന്നും രംഗത്തെത്തിയത്. 'മഴവില്ല് ഒരു രാഷ്ട്രീയ അടയാളമാണ്', എന്നായിരുന്നു ജർമ്മനിയിലെ പുരോഹിതൻ സെന്റ് ആൽബർട്ടസ് മാഗ്നസിൽ വെച്ച് പറഞ്ഞു. പള്ളിയിൽ വെച്ച് നടന്ന ആദ്യ സ്വവർഗ്ഗ വിവാഹാശീർവാദത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദൈവം ആരേയും തന്റെ സ്നേഹത്തിൽ നിന്നും മാറ്റിനിർത്തില്ലെന്നായിരുന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

പരസ്പരം വിശ്വസിച്ച്, ഐക്യത്തോടെയും ഉത്തരവാദിത്വത്തോടെയും ജീവിക്കുന്ന വ്യക്തികളോട് ഇത് പ്രണയമല്ലെന്നും ചാപല്യമാണെന്നും പറയാൻ തനിക്ക് കഴിയില്ലെന്നായിരുന്നു ജെൽഡേനിലെ ക്രിസ്ത്യൻ ഓൽഡിങ് വ്യക്തമാക്കിയത്. സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹമായിക്കൊള്ളട്ടെ, വിവാഹ മോചിതരുടെ വിവാഹമാകട്ടെ, സ്വവർഗ്ഗദമ്പതികളുടെ ബന്ധമാകട്ടെ ഇവയെല്ലാം ആശീർവദിക്കപ്പെടണം എന്നാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്നേഹം ജയിക്കും എന്ന പേരിൽ ജർമ്മനിയിലെ രൂപതകളും വൈദീകരും ചേർന്ന് സ്വവർഗ്ഗ ദമ്പദികളെ ആശീർവദിച്ചുകൊണ്ടിരിക്കുകയാണ്. സ്വവർഗ്ഗ വിവാഹങ്ങൾ ആശീർവാദിക്കപ്പെടണം എന്നാവശ്യപ്പെട്ടുകൊണ്ട് നടന്ന ഒപ്പു ശേഖരണത്തിൽ 2000 ത്തിലധികം വൈദീകരാണ് ഒപ്പുവെച്ചിരിക്കുന്നത്.