കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി. 45 ലക്ഷം രൂപ വിലവരുന്ന 925 ഗ്രാം സ്വർണമാണ് യാത്രക്കാരനിൽ നിന്നും പിടികൂടിയത്. സംഭവത്തിൽ കണ്ണൂർ വാരം സ്വദേശി ഹസ്നാഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷാർജയിൽ നിന്നെത്തിയതായിരുന്നു ഹസ്നാഫ്.

കഴിഞ്ഞ ദിവസം കണ്ണൂർ എയർപോർട്ടിൽ നിന്നും 68 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയിരുന്നു. കാസർകോട് സ്വദേശി മൊഹിദിൻ കുഞ്ഞിയിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും 1.399 ഗ്രാം സ്വർണം കണ്ടെടുത്തു.