മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ അന്താരാഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീണ്ടും സ്വർണവേട്ട. ര​ണ്ടു​പേ​രി​ൽനി​ന്നാ​യി 1.5 കി​ലോ സ്വ​ർണം പി​ടി​കൂ​ടി. മാ​ന​ന്ത​വാ​ടി പാ​ണ​വ​ള്ളി സ്വ​ദേ​ശി ഷൗ​ക്ക​ത്ത​ലി, മ​ല​പ്പു​റം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​ക്കി എ​ന്നി​വ​രി​ൽനി​ന്നാ​ണ് സ്വ​ർണം പി​ടി​കൂ​ടി​യ​ത്. 70 ല​ക്ഷം രൂ​പ വില വരുന്ന സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.

ദു​ബൈ​യി​ൽ നി​ന്നെ​ത്തി​യ​താ​ണ് ഇ​വ​ർ. ഇ​രു​വ​രി​ൽനി​ന്നു​മാ​യി ഒ​ന്നേ​മു​ക്കാ​ൽ കി​ലോ​യോ​ളം സ്വ​ർണ​മി​ശ്രി​ത​മാ​ണ് ക​സ്​​റ്റം​സ് ക​ണ്ടെ​ത്തി​യ​ത്. ഇ​രു​വ​രും മ​ല​ദ്വാ​ര​ത്തി​ൽ സ്വ​ർണ​മി​ശ്രി​ത കാ​പ്‌​സ്യൂ​ളു​ക​ൾ ഒ​ളി​പ്പി​ച്ച്​ ക​ട​ത്തു​ക​യാ​യി​രു​ന്നു. മി​ശ്രി​ത​ത്തി​ൽനി​ന്ന് 572 ഗ്രാം, 945 ​ഗ്രാം എ​ന്നി​ങ്ങ​നെ മൊ​ത്തം 1517 ഗ്രാം ​സ്വ​ർണ​മാ​ണ് ല​ഭി​ച്ച​ത്.

ക​സ്​​റ്റം​സ് അ​സി. ക​മീ​ഷ​ണ​ർമാ​രാ​യ ഇ. ​വി​കാ​സ്, വി. ​നാ​യി​ക്, സൂ​പ്ര​ണ്ടു​മാ​രാ​യ കെ. ​സു​കു​മാ​ര​ൻ, സി.​വി. മാ​ധ​വ​ൻ, ഇ​ൻസ്‌​പെ​ക്ട​ർമാ​രാ​യ എ​ൻ. അ​ശോ​ക് കു​മാ​ർ, കെ.​വി. രാ​ജു, ബി. ​യ​ദു​കൃ​ഷ്ണ, സോ​ണി​ത്കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്വ​ർണം പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം ക​സ്​​റ്റം​സ് അ​സി. ക​മീ​ഷ​ണ​ർ മ​ധു​സൂ​ദ​ന ഭ​ട്ടി​‍െൻറ നേ​തൃ​ത്വ​ത്തി​ൽ 32 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന 689 ഗ്രാം ​സ്വ​ർണ​വു​മാ​യി കൂ​ത്തു​പ​റ​മ്പ് മു​തി​യ​ങ്ങ സ്വ​ദേ​ശി ടി. ​നൗ​ഷാ​ദി​നേ​യും പി​ടി​കൂ​ടി​യി​രു​ന്നു. 749 ഗ്രാം ​തൂ​ക്കം വ​രു​ന്ന സ്വ​ർണ​മി​ശ്രി​തം കാ​പ്‌​സ്യൂ​ൾ രൂ​പ​ത്തി​ലാ​ക്കി മ​ല​ദ്വാ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ച്​ ക​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് നൗ​ഷാ​ദ് പി​ടി​യി​ലാ​യ​ത്. ജ​നു​വ​രി​യി​ൽ 6700 ഗ്രാം, ​ഫെ​ബ്രു​വ​രി​യി​ൽ 3100 ഗ്രാം, ​മാ​ർച്ചി​ൽ ഇ​തു​വ​രെ 5420 ഗ്രാം ​എ​ന്നി​ങ്ങ​നെ ഈ ​വ​ർഷം മാ​ത്രം ക​ണ്ണൂ​രി​ൽനി​ന്ന് 15.22 കി​ലോ സ്വ​ർണം പി​ടി​കൂ​ടി​ക്ക​ഴി​ഞ്ഞു.