മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. 47 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കിലോ സ്വർണമാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശി നൗഷീറിനെ അറസ്റ്റ് ചെയ്തു.

ക്യാപ്‌സ്യൂൾ രൂപത്തിലാക്കിയ സ്വർണം ശരീരത്ത് വച്ചുകെട്ടിയാണ് ഇയാൾ ഷാർജിയിൽ നിന്നെത്തിയത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.