നെടുമ്പാശേരി: കാപ്‌സൂൾ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ചു കൊണ്ടു വന്ന സ്വർണം കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ പിടികൂടി. 921 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.

ദുബൈയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. ഇദ്ദേഹം ഇൻഡിഗോ വിമാനത്തിലാണ് എത്തിയത്.