മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടികൂടി. കോഴിക്കോട് കുറ്റ്യാടി സ്വദേശി ഇസ്മായിലിൽ നിന്നാണ് 71 ലക്ഷം രൂപയുടെ ഒന്നരകിലോയോളം സ്വർണം പിടികൂടിയത്. ഇന്ന് പുലർച്ചെ ഗൾഫിൽ നിന്നുള്ള വിമാനത്തിലാണ് ഇയാളെത്തിയത്.

കസ്റ്റഡിയിലായ ഇസ്മായിൽ സ്വർണക്കടത്ത് സംഘത്തിന്റെ കാരിയറായി പ്രവർത്തിച്ചു വരികയാണെന്ന് സംശയിക്കുന്നതായി കസ്റ്റംസ് അറിയിച്ചു.കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ മുഹമ്മദ് ഫൈസ്, സൂപ്രണ്ടുമാരായ കെ സുകുമാരൻ, സിവി മാധവൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.