മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യയുടെ ക്യാബിൻ ക്രൂ അരയിൽ ബെൽറ്റ് രൂപത്തിൽ സ്വർണം കടത്തി. മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം ഉൾപ്പെടെ 9 കിലോ ഡി.ആർ.ഐ സംഘം പിടികൂടി. സംഭവത്തിൽ എയർഇന്ത്യ വിമാനത്തിന്റെ കാബിൻ ക്രു ഉൾപ്പെടെ അഞ്ച് പേർ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് വിഭാഗത്തിന്റെ പിടിയിൽ.

ദുബായിൽ നിന്ന് കരിപ്പൂരിൽ എത്തിയ എയർ ഇന്ത്യ വിമാനത്തിന്റെ കാബിൻ ക്രു ആണ് പിടിയിലാണത്. എയർ ഇന്ത്യ വിമാനത്തിന്റെ ക്യാബിൻ ക്രൂ അരയിൽ ബെൽറ്റ് രൂപത്തിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ബാക്കി 4 പേർ ശരീരത്തിലും മലദ്വാരത്തിലും വച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

നാലുപേരും ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരാണ്. കടത്താൻ ശ്രമിച്ച 9 കിലോക്ക് അടുത്തുള്ള സ്വർണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ഭാഗം പരിശോധനയിൽ കണ്ടെത്തി പിടികൂടി. പിടികൂടിയ സ്വർണം മിശ്രിത രൂപത്തിലാണ് കണ്ടെത്തിയത്. ഇത് സ്വർണ്ണ രൂപത്തിലേക്ക് മാറ്റുമ്പോൾ 7.5 കിലോയായി മാറും.

പിടികൂടിയ സ്വർണത്തിന് രാജ്യാന്തര മാർക്കറ്റിൽ നാലു കോടി രൂപക്ക് അടുത്ത് വിലവരും എന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ഡയറക്ടർ ഓഫ് റവന്യൂ ഇന്റിജലൻസ് വിഭാഗം പുറത്തുവിട്ടില്ല. പിടികൂടിയ അഞ്ചുപേരെയും ഡിർഐ ഉദ്യോഗസ്ഥർ കോഴിക്കോട്ടെ ഓഫീസിലേക്ക് കൊണ്ടുപോയി.