തിരുവനന്തപുരം: സ്വർണ മോഷണ കേസിൽ കോൺഗ്രസ് നേതാവിനെ മാംഗ്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. അരുവിക്കര മണ്ഡലം ദളിത് കോൺഗ്രസ് ഭാരവാഹിയായ രഘുവിനെയാണ് സൂരത്ത്ക്കൽ പൊലീസ് ഇന്നലെ രാത്രിയിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം നടന്ന സ്വർണ മോഷണത്തിലാണ് അറസ്റ്റെന്ന് അരുവിക്കര പൊലീസ് അറിയിച്ചത്.