തിരുവനന്തപുരം: ഇടതുസർക്കാരിന്റെ കാലാവധി അവസാനിക്കാൻ പോവുകയാണ്. ഭരണത്തുടർച്ച വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. അതുകൊണ്ട്തന്നെയാവണം മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെയും പൊലീസ് ഉപദേഷ്ടാവിന്റെയും സേവനം സർക്കാർ അവസാനിപ്പിച്ച് ഉത്തരവിറക്കി. മാർച്ച് ഒന്ന് മുതൽ ജോൺ ബ്രിട്ടാസിന്റെയും രമൺ ശ്രീവാസ്തവയുടെയുംം സേവനം അവസാനിക്കും. പൊതുഭരണ വകുപ്പാണ് ഉത്തരവിറക്കിയത്.ഈ ഉപദേഷ്ടാക്കളെ കൂടാതെ പ്രസ് ഉപദേഷ്ടാവും, ശാസ്ത്ര ഉപദേഷ്ടാവും നിയമ ഉപദേഷ്ടാവും മുഖ്യമന്ത്രിക്കുണ്ട്.

2016 ജൂൺ മാസത്തിലാണ് പ്രിൻസിപ്പൽ സെക്രട്ടറി പദവിയിൽ ബ്രിട്ടാസിനെ നിയമിച്ചത്. 2017 ഏപ്രിൽ മാസത്തിലാണ് ചീഫ് സെക്രട്ടറി പദവിയിൽ രമൺശ്രീവസ്തവയെ നിമിച്ചത്. ആദ്യമായാണ് പൊലീസ് ഉപദേശകനെയും മാധ്യമ ഉപദേശകനെയും ഒരു സർക്കാർ നിയമിക്കുന്നത്.

ഉപദേഷ്ടാക്കളെയും വിവാദങ്ങൾ പിടികൂടി

സ്വതന്ത്ര ഇന്ത്യ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ മാധ്യമ മാരണ നിയമം എന്ന് വിമർശിക്കപ്പെട്ട, പിണറായി സർക്കാറിന്റെ പൊലീസ് ആക്റ്റ് ഭേദഗതി നിയമത്തിലെ യഥാർഥ വില്ലൻ മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവും, മുൻ ഡിജിപിയുമായ രമൺ ശ്രീവാസ്തവയാണെന്ന് വാർത്തകൾ വന്നിരുന്നു. രമൺ ശ്രീവാസ്തവയുടെ നേതൃത്വത്തിൽ ഡ്രാഫ്റ്റ് ചെയ്ത കാര്യങ്ങൾ അംഗീകരിക്കുക മാത്രമാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ചെയ്തത് എന്നായിരുന്നു വാർത്ത. ആദ്യം ബെഹ്‌റയാണ് വിവാദ പൊലീസ് ആക്്റ്റിന് പിന്നിലെന്നും ഡിജിപിയുടെ വാക്കുകൾ കേട്ടാണ് മുഖ്യമന്ത്രി കുഴിയിൽ വീണതെന്നുമാണ് വാർത്തകൾ പുറത്തുവന്നിരുന്നത്.

പൊലീസ് ആക്ട് ഭേദഗതി പിൻവലിക്കേണ്ടിവന്നത് അതിന്റെ കരട് തയ്യാറാക്കിയപ്പോൾ പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയ്ക്കു നോട്ടപ്പിശക് സംഭവിച്ചതിനാൽ ആണെന്നായിരുന്നു പിണറായി മറ്റ് മന്ത്രിസഭാഗങ്ങളോട് പറഞ്ഞത്. ''നിയമത്തിന്റെ കരടു തയാറാക്കി നൽകിയപ്പോൾ പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയ്ക്കു സംഭവിച്ച ചെറിയൊരു നോട്ടപ്പിശക് വിവാദങ്ങൾക്കു വഴിവച്ചു'' എന്നാണ് ഓൺലൈനായി ചേർന്ന മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി സഹമന്ത്രിമാരെ അറിയിച്ചതയ

ഗീതാഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചതുപോലെ തന്നെ വിവാദമായ ഒന്നായിരുന്നു, മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവായി വിരമിച്ച ഡിജിപിയും, ഒരു കാലത്തെ വിവാദ നായകനുമായ ശ്രീവാസ്തവയെ നിയമിച്ചതും. കെ കരുണാകരന്് സ്ഥാനമൊഴിയേണ്ടിവന്ന ചാരക്കേസിന്റെ കാലത്ത് ഈ ഓഫീസർക്കെതിരെ അതിഗുരുതരമായ ആരോപണമാണ് സിപിഎം ഉന്നയിച്ചിരുന്നത്. അതുപോലെ കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച, സിറാജുന്നീസ എന്ന പെൺകുട്ടി കൊല്ലപ്പെട്ട, പാലക്കാട് വെടിവെപ്പ് സമയത്ത് ശ്രീവാസ്തവ വർഗീയമായി സംസാരിച്ചുവന്നെ ഗുരുതര ആരോപണവും സിപിഎം നേതാക്കൾ ഉയർത്തിയിരുന്നു. ഒരുകാലത്ത് കരുണാകരന്റെ വലം കൈയായി നിന്നുകൊണ്ട് സിപിഎമ്മുകാരെ വേട്ടയാടാൻ കൂട്ടുനിന്നതും ഇതേ ശ്രീവാസ്തവയായിരുന്നു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇതെല്ലാം തള്ളിക്കളഞ്ഞ് ശ്രീവാസ്തവയുടെ പ്രൊഫഷണൽ മികവ് മാത്രമാണ് പരിഗണിച്ചത്. എക്കാലവും പൊലീസ് രാജിന്റെ വക്താവായ ശ്രീവാസ്തവ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായത് എല്ലാവർക്കും അത്ഭുതമായിരുന്നു.

ജോൺ ബ്രിട്ടാസിനെ തേടി മരട് ഫ്‌ളാറ്റ് വിവാദം

സുപ്രീംകോടതി പൊളിച്ചു നീക്കാൻ ഉത്തരവിട്ട മരടിലെ ഫ്ളാറ്റ് സമുച്ചയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസിനും ഫ്ളാറ്റുണ്ടെന്ന ആരോപണം ശക്തമായി സോഷ്യൽ മീഡിയയിലൂടെ ഉയരുന്നിരുന്ന. ഇക്കാര്യം സമ്മതിച്ചു കൊണ്ടു തന്നെ ബ്രിട്ടാസ് രംഗത്തുവന്നതോടെ ആ ആരോപണത്തിന്റെ മുനയൊടിഞ്ഞു. ഡൽഹിയിൽ നിന്നും കേരളത്തിലേക്ക് താമസം മാറ്റിയപ്പോൾ തന്റെയും ഭാര്യയുടെയും ശമ്പള സ്ലിപ്പുകൾ സമർപ്പിച്ച് ഫെഡറൽ ബാങ്കിൽ നിന്ന് ലോൺ എടുത്താണ് താൻ ഫ്ളാറ്റ് താൻ വിലയ്ക്ക് വാങ്ങിയതെന്ന് ബ്രിട്ടാസ് ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു.