ന്യൂഡൽഹി: കോവിഡ് മുന്നണി പോരാളികൾക്ക് പ്രത്യേക പരിശീലനം നൽകാനൊരുങ്ങി കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. രാജ്യത്തെ രാജ്യത്തെ ഒരു ലക്ഷം മുന്നണി പോരാളികൾക്ക് ആറ് വ്യത്യസ്ത കോഴ്സുകളിലാണ് പ്രത്യേക പരിശീലനം നൽകുകയെന്നും അദ്ദേഹം അറിയിച്ചു.

ബേസിക് കെയർ ഹെൽപർ, ഹോം കെയർ ഹെൽപർ, അഡൈ്വസ് കെയർ ഹെൽപർ, മെഡിക്കൽ ഇൻസ്ട്രമെന്റ് ഹെൽപർ, എമർജൻസി കെയർ ഹെൽപർ, സാമ്പിൾ കളക്ഷൻ ഹെൽപർ എന്നീ വിഭാ?ഗങ്ങളിലാണ് മുന്നണി പോരാളികൾക്ക് പരിശീലനം നൽകുക. 26 സംസ്ഥാനങ്ങളിലായി 111 പരിശീലന കേന്ദ്രങ്ങൾ ഉണ്ടായിരിക്കും. സ്‌കിൽ ഇന്ത്യ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് പരിശീലനം നൽകുക എന്നും പ്രധാനമന്ത്രി അറിയിച്ചു.