അഹമ്മദാബാദ്: സവിശേഷമായ രൂപവും രുചിയുമുള്ള ഡ്രാഗൺ ഫ്രൂട്ടിന്റെ പേര് മാറ്റാനുള്ള തീരുമാനത്തിൽ ഗുജറാത്ത് സർക്കാർ.സംസ്ഥാനത്ത് ഡ്രാഗൺ ഫ്രൂട്ട് ഇനി മുതൽ അറിയപ്പെടുക കമലം എന്ന പേരിലെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി.ഹോർട്ടികൾച്ചർ ഡവലപ്മെന്റ് മിഷന്റെ ഉദ്ഘാടന വേളയിലായിരുന്നു മുഖ്യമന്ത്രി ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്.

ഈ ഉഷ്ണമേഖല ഫലത്തിന്റെ പേര് മാറ്റാനുള്ള തീരുമാനത്തിന് മുഖ്യമന്ത്രി നൽകിയ വിശദീകരണമാണ് കൗതുകമുണർത്തുന്നത്.ഡ്രാഗൺ ഫ്രൂട്ടിന്റെ രൂപം താമര പൂവ് പോലെ ഇരിക്കുന്നതിനാലാണ് പേര് കമലം എന്നാക്കി മാറ്റിയത്. താമരയുടെ സംസ്‌കൃതം വാക്കാണ് കമലം. പേര് മാറ്റുന്നതിനുള്ള പേറ്റന്റ് ഇതിനകം സമർപ്പിച്ചിട്ടുണ്ടെന്നും വിജയ് രൂപാണി മാധ്യമങ്ങളോട് പറഞ്ഞു. മാത്രമല്ല ഡ്രാഗൺ എന്ന പദം ചൈനയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണെന്നും അതിനാലാണ് മാറ്റാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇത്തരമൊരു തീരുമാനത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്നും വിജയ് രൂപാണി പറഞ്ഞു.

സമീപ വർഷങ്ങളിൽ കൂടുതൽ പ്രചാരം നേടിയ ഫലവർഗമാണ് ഡ്രാഗൺ ഫ്രൂട്ട്. ബിജെപി ഗാന്ധി നഗർ ഹെഡ്ക്വാട്ടേഴ്സിന്റെ പേര് ശ്രീ കമലം എന്ന് മാറ്റിയതും
ഈയിടെയാണ്