കോഴിക്കോട്: എം.എസ്.എഫ് നേതാക്കൾക്കെതിരായ 'ഹരിത'യുടെ പരാതിയിൽ വനിത കമീഷന് മുന്നിൽ തിങ്കളാഴ്ച ഭാരവാഹികൾ മൊഴിനൽകും. സെപ്റ്റംബർ ഏഴിന് മലപ്പുറത്ത് നടന്ന കമീഷൻ സിറ്റിങ്ങിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും മലപ്പുറത്ത് പങ്കെടുക്കാനാവില്ലെന്നും കോഴിക്കോട് സിറ്റിങ്ങിൽ പങ്കെടുക്കാമെന്നുമാണ് ഹരിത ഭാരവാഹികൾ അറിയിച്ചിരുന്നത്.

ഇതിനിടയിൽ മുസ്‌ലിം ലീഗ് നേതൃത്വം ഇടപെട്ട് പ്രശ്‌നം ഒതുക്കിത്തീർക്കാൻ ശ്രമിച്ചെങ്കിലും ഹരിത നേതാക്കൾ വഴങ്ങിയില്ല. തുടർന്ന് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട് പുതിയ കമ്മിറ്റിയെ ലീഗ് പ്രഖ്യാപിക്കുകയും ഹരിതയെ പിന്തുണച്ച ഫാത്തിമ തഹ്‌ലിയയെ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തു. നടപടി വകവെക്കാതെ പരാതിയിൽ ഉറച്ചുനിൽക്കുകയാണ് ഹരിത ഭാരവാഹികൾ.

കമീഷന് ലഭിച്ച പരാതി പൊലീസിന് കൈമാറിയതിനെ തുടർന്ന് ചെമ്മങ്ങാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. ജൂൺ 22ന് എം.എസ്.എഫി!!െന്റ കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫിസായ വെള്ളയിൽ ഹബീബ്‌സെന്ററിൽ നടന്ന യോഗത്തിൽ ലൈംഗികമായി അധിക്ഷേപിച്ച് സംസാരിച്ചതായാണ് നവാസിനെതിരായ പരാതി. Green officials will address the Women's Commission on Monday ഫോൺവഴി അസഭ്യവാക്കുകൾ പ്രയോഗിച്ചു എന്നാണ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി വഹാബിനെതിരായ പരാതി.