കോഴിക്കോട്: മുസ്ലിംലീഗ് നേതൃത്വത്തിനെതിരെ തുറന്നടിച്ചു എംഎസ്എഫ് ഹരിതയുടെ മുൻ നേതാക്കൾ. പി.കെ നവാസിന്റെ പരാമർശം ലൈംഗികാധിക്ഷേപം തന്നെയാണെന്നും ഗുരുതര അധിക്ഷേപങ്ങൾക്ക് വിധേയരായതു കൊണ്ടാണ് പാർട്ടിക്ക് പരാതി നൽകിയതെന്നും ഹരിതയുടെ മുൻ നേതാക്കൾ.പി.കെ നവാസ് തങ്ങളെ അപമാനിച്ചുവെന്നും കേൾക്കാൻ തയ്യാറാകണം എന്നതായിരുന്നു ആദ്യഘട്ടത്തിൽ ഞങ്ങളുടെ അഭ്യർത്ഥനയെന്നും ഇ.ടി മുഹമ്മദ് ബഷീർ, പികെ കുഞ്ഞാലിക്കുട്ടിയടക്കം പ്രമുഖ നേതാക്കളെയടക്കം തങ്ങൾ പരാതിയുമായി സമീപിച്ചിരുന്നെന്നും ഇവർ കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മുസ്ലിംലീഗ് നേതൃത്വത്തിന് പരാതി നൽകി 50 ദിവസത്തിന് ശേഷമാണ് വനിതാ കമ്മീഷനെ സമീപിച്ചതെന്ന് ഹരിത നേതാവ് മുഫ്ഹീദ തസ്ലി വാർത്താസമ്മേളനത്തിൽ പറഞ്ഞു. എല്ലാവരും വാസ്തവും അറിയണമെന്ന് തോന്നിയതുകൊണ്ടാണ് വാർത്താസമ്മേളനം നടത്തുന്നത്. പൊതുജനമധ്യേ കള്ളികളാണെന്നും ധിക്കാരികളാണെന്നും പാർട്ടിയെ അനുസരിക്കാത്തവരാണെന്നും വരുത്തി തീർത്ത് നിരന്തരം സൈബർ ആക്രമണം നേരിടുന്ന സാഹചര്യം മുന്നിലുണ്ടെന്നും മുഫ്ഹീദ തസ്ലി പറഞ്ഞു. ഒരു സൈബർ ഗുണ്ടയാണ് ഹരിതയുടെ പെൺകുട്ടികളെ നയിക്കുന്നതെന്നും പാർട്ടി നടപടി സ്വീകരിച്ചാൽ കൈയിലുള്ള ചിത്രങ്ങൾ പ്രചരിപ്പിച്ചാൽ പല പെൺകുട്ടികളും ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും എംഎസ്എസ് പ്രസിഡണ്ട് പറഞ്ഞുപരത്തിയെന്നും മുഫ്ഹീദ ആരോപിച്ചു. പികെ നവാസിനും മലപ്പുറത്തെ ജില്ലാ നേതാക്കൾക്കുമെതിരെ രൂക്ഷ വിമർശനമാണ് മുഫ്ഹീദ ഉന്നയിച്ചിരിക്കുന്നത്.

മുഫ്ഹീദ തസ്ലി പറഞ്ഞത്: പാർട്ടിയെ പ്രതിരോധത്തിൽ ആക്കേണ്ടതില്ലായെന്ന് കൊണ്ടും പൊതുജനമധ്യോ വലിച്ചുകീറാൻ വിട്ടുകൊടുക്കേണ്ടതില്ലായെന്ന തീരുമാനത്തിന്റെ പുറത്താണ് മാധ്യമങ്ങൾക്ക് മുന്നിൽ വരാതിരുന്നത്. എന്നാൽ തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ വാസ്തവ വിരുദ്ധമായ രീതിയിൽ പാർട്ടി ഉത്തരവാദിത്തപ്പെട്ടവർ സംസാരിച്ചുതുടങ്ങുമ്പോഴാണ് ഇത്തരമൊരു തീരുമാനത്തിലെത്തുന്നത്. പൊതുജനമധ്യേ കള്ളികളാണെന്നും ധിക്കാരികളാണെന്നും പാർട്ടിയെ അനുസരിക്കാത്തവരാണെന്നും വരുത്തി തീർത്ത് നിരന്തരം സൈബർ ആക്രമണം നേരിടുന്ന സാഹചര്യം മുന്നിലുണ്ട്.

ഓഗസ്റ്റ് 12ന് വനിതാ കമ്മിഷനീൽ നൽകിയ പരാതിയുമായി ബന്ധപ്പെട്ടിട്ടുള്ള കാര്യങ്ങളാണ് വിവാദങ്ങൾക്ക് അടിസ്ഥാനം. ജൂൺ 24ന് കോഴിക്കോട് എംഎസ്എഫിന്റെ ഓഫീസായ ഹബീബ് സെന്ററിലാണ്. ഹരിത പാർട്ടിക്ക് കൊടുത്ത പരാതിയല്ല വനിതാ കമ്മീഷന് നൽകിയത്. രാഷ്ട്രീയമായി ശരിയല്ലാത്ത ഒരു വാക്കിന്മേൽ കടിച്ച് തൂങ്ങാൻ നിന്നതല്ല. ഒരുപാട് കാലങ്ങളായി പാർട്ടിക്കകത്ത് തന്നെ പറയാറുള്ള കാര്യങ്ങൾ ഉൾക്കൊള്ളിച്ച അഞ്ച് പേജ് പരാതിയാണ് പാർട്ടിക്ക് നൽകിയത്. സംഭവം നടന്നത് ജൂൺ 24 നാണെങ്കിൽ ഹരിതയുടെ ഭാരവാഹികൾ ഇക്കാര്യം സംസാരിക്കുന്നത് 25 നാണ്. 26 ന് പരാതി എഴുതി 27 ന് അത് പാർട്ടിക്ക് കൈമാറുകയും ചെയ്തു.

പരാതിയിൽ മലപ്പുറം ജില്ലാ കമ്മിറ്റിയിലുള്ള പ്രസിഡണ്ടിനും സെക്രട്ടറിയും വളരെ കാലങ്ങളായി ഹരിതയിലുള്ള പെൺകുട്ടികൾക്കെതിരെ ക്യാമ്പയിൻ നടത്തുന്നുണ്ട്. ഹരിതയിലെ പെൺകുട്ടികൾ പ്രസവിക്കുന്നവരല്ല, പ്രത്യേകതരം ഫെനിസിനം വളർത്തുന്നവരാണ്. അവർ അബോർഷനുമായി മുന്നോട്ട് പോവുകയാണ്. മെൻസ്ട്രൽ കപ്പിനെകുറിച്ചുള്ള അവബോധം കൊടുക്കുന്നതിലൂടെ സമുദായത്തെ അപകീർത്തിപ്പെടുത്തുന്നതായി അറിഞ്ഞു. തൊലിച്ചികൾ എന്നി വിളിച്ച് അപമാനിക്കുന്ന സാഹചര്യത്തിലാണ് പരാതിയുമായി മുന്നോട്ട് പോകുന്നത്.

ഒരു സൈബർ ഗുണ്ടയാണ് ഹരിതയുടെ പെൺകുട്ടികളെ നയിക്കുന്നതെന്നും അവരുടെ ഫേസ്‌ബുക്ക് ഉൾപ്പെടെ എഴുതികൊടുക്കുന്നത് ആ സൈബർ ഗുണ്ടയാണെന്നും ഈ വിഷയത്തിൽ പാർട്ടി നടപടി സ്വീകരിച്ചാൽ എന്റെ കൈയിലുള്ള ചിത്രങ്ങൾ പ്രചരിപ്പിച്ചാൽ പല പെൺകുട്ടികളും ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും എംഎസ്എസ് പ്രസിഡണ്ട് പറഞ്ഞു പരത്തി. അസ്ഥിത്വത്തെ റദ്ദ് ചെയ്യുന്ന സാഹചര്യത്തിലാണ് പാർട്ടിക്ക് പരാതി നൽകിയത്.

ഇതിലും കഴിഞ്ഞില്ല, വേശ്യക്കും അവരുടേതായ ന്യായീകരണങ്ങൾ ഉണ്ടാവും, ഇനി ഹരിത പറയട്ടെ എന്നു പറഞ്ഞാണ് മറ്റൊരു യോഗത്തിൽ ഹരിതയിലെ പെൺകുട്ടിയെ അഭിസംബോധന ചെയ്തത്. ഇതൊക്കെയാണ് പാർട്ടിക്ക് നൽകിയ പരാതിയിൽ ഉള്ളത്. തെറ്റിദ്ധാരണ മാറണം. പാർട്ടിക്ക് പരാതി നൽകി 50 ദിവസത്തിന് ശേഷമാണ് വനിതാ കമ്മീഷനെ സമീപിക്കുന്നത്. എല്ലാവരും വാസ്തവും അറിയണം.